അപകടത്തില്‍ പരുക്കേറ്റയാള്‍ക്ക് മെഡി. കോളജില്‍ ചികിത്സ ലഭിച്ചില്ലെന്ന് പരാതി
വെന്റിലേറ്റര്‍ ഒഴിവില്ലാത്തതാണ് കാരണമെന്ന് ആശുപത്രി അധികൃതര്‍
തിരുവനന്തപുരം: അപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ ആള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ചികിത്സ നിഷേധിച്ചതായി ആക്ഷേപം.
കൊല്ലം കൊട്ടിയം സ്വദേശി സനില്‍കുമാറിനാണ് ചികിത്സ നിഷേധിച്ചത്. അപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥിയില്‍ ആശുപത്രിയില്‍ എത്തിച്ച സനില്‍കുമാറിനെ മൂന്ന് മണിക്കൂറോളം ആംബുലന്‍സില്‍ തന്നെ കിടത്തിയെന്നാണ് ബന്ധുക്കളുടെ പരാതി. മെഡിക്കല്‍ കോളജ് കൈയൊഴിഞ്ഞതോടെ പി ന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അതേ സമയം, വെന്റിലേറ്റര്‍ ഒഴിവില്ലാത്തത് കൊണ്ടാണ് രോഗിയെ പ്രവേശിപ്പിക്കാതിരുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് പറഞ്ഞു. രോഗിയെ ആലപ്പുഴ ആശുപത്രിയില്‍ നിന്നും ഇവിടേക്ക് കൊണ്ടുവരുന്ന സമയത്ത് വെന്റിലേറ്റര്‍ സൗകര്യത്തിനായി വിളിച്ചവരോട്
അപ്പോള്‍ തന്നെ ഒരു വെന്റിലേറ്ററും ഒഴിവില്ലെന്നും രോഗി ആ ആശുപത്രിയില്‍ തന്നെ തുടരുന്നതാണ് നല്ലതെന്നും വ്യക്തമാക്കിയിരുന്നതായും സൂപ്രണ്ട് പറഞ്ഞു.
സ്വന്തമായി ശ്വാസോച്ഛ്വോസം നടത്താന്‍ കഴിയാത്ത രോഗികള്‍ക്ക് കൃത്രിമമായി ശ്വാസോച്ഛ്വോസം നല്‍കാനുപയോഗിക്കുന്ന ഒരു ജീവന്‍ രക്ഷാ ഉപാധിയാണ് വെന്റിലേറ്റര്‍. ഇത്തരം വെന്റിലേറ്ററുകള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന രോഗികളില്‍ നിന്നും വെന്റിലേറ്റര്‍ നീക്കിയാല്‍ മരണം സംഭവിച്ചേക്കാം. അതിനാല്‍ ഒരു രോഗി
ഉപയോഗിക്കുന്ന വെന്റിലേറ്റര്‍ മാറ്റാനോ മറ്റൊരാള്‍ക്ക് നല്‍കാനോ കഴിയില്ലെന്ന് അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാര്‍ അറിയിച്ചു.
നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ18 തീവ്ര പരിചരണ വിഭാഗങ്ങളിലായി 51 വെന്റിലേറ്ററുകളാണുള്ളത്.പ്രതിദിനം ആയിരത്തോളം രോഗികളാണ് അത്യാഹിത വിഭാഗത്തിലെത്തുന്നത്. അതില്‍ 20 ശതമാനവും ഗുരുതരാവസ്ഥയിലുള്ളവരായിരിക്കും.
ദിവസവും മുന്നൂറോളം ശസ്ത്രക്രിയകളും നടക്കുന്നുണ്ട്. ഇവരില്‍ പലര്‍ക്കും വെന്റിലേറ്റര്‍ അത്യാവശ്യമാണ്. അതിനാല്‍ പെട്ടെന്നു വരുന്ന രോഗികള്‍ക്കായി വെന്റിലേറ്റര്‍ ഒ
ഴിച്ചിടാന്‍ സാധിക്കാത്ത സ്ഥിതിയാണ്.
വെന്റിലേറ്റര്‍ ഒഴിയുന്ന മുറയ്ക്ക് മറ്റൊരു ഗുരുതര രോഗിക്ക് നല്‍കാന്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നും മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് പ്രവര്‍ത്തനസജ്ജമാകുന്നതോടു കൂടി കൂടുതല്‍ വെന്റിലേറ്റര്‍ സൗകര്യം ലഭ്യമാക്കുമെന്നും ഇതുകൂടാതെ കൂടുതല്‍ വെന്റിലേറ്ററുകള്‍ വാങ്ങാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നും ഡോ. സന്തോഷ്‌കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."