HOME
DETAILS
MAL
പെരിന്തല്‍മണ്ണയില്‍ റോഡുകള്‍ തകര്‍ന്ന നിലയില്‍ തന്നെ
backup
November 04 2016 | 20:11 PM
പെരിന്തല്‍മണ്ണ: നഗരത്തില്‍ റോഡുകള്‍ തകര്‍ന്ന നിലയില്‍ തന്നെ. നഗരഹൃദയത്തിലെ റോഡുകളാണ് തകര്‍ന്നിരിക്കുന്നത്. മഴ നിലച്ചാല്‍ റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാമെന്നായിരുന്നു അധികൃതരുടെ വാദം. എന്നാല്‍ റോഡുകളിപ്പോഴും തകര്‍ന്നുകിടക്കുകയാണ്. ട്രാഫിക്ക് ജങ്ഷനിലടക്കം പല ഭാഗത്തും പാടെ തകര്‍ന്ന നിലയിലാണ്. അടിയന്തിരമായ നടപടികള്‍ ഈ വിഷയത്തില്‍ അധികൃതര്‍ എടുക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം. മാനത്തുമംഗലം പൊന്നയാകുര്‍ശ്ശി ബൈപ്പാസില്‍ തകര്‍ന്ന റോഡിലൂടെ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ പൊടി ശല്യം കാരണം യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്. കൂടാതെ ബൈപ്പാസ് റോഡും ഊട്ടി റോഡുമെല്ലാം തകര്‍ച്ചയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."