ശതാബ്ദി നിറവില്‍ ബി.പി അങ്ങാടി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
തിരൂര്‍: ബി.പി അങ്ങാടി ഗവ. ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി നിറവില്‍. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ശതാബ്ദിയ്ക്ക് ഒരുക്കുന്നത്.
പൂര്‍വവിദ്യാര്‍ഥി സംഗമം, മാതൃസംഗമം, വിദ്യാഭ്യാസ സെമിനാര്‍, ബോധവല്‍ക്കരണ പരിപാടികള്‍, പൂര്‍വഅധ്യാപക-വിദ്യാര്‍ഥി സംഗമം, അമ്മമാരുടെയും കുട്ടികളുടെയും കലാപരിപാടികള്‍ തുടങ്ങിയവ നടക്കും.
പരിപാടിയുടെ വിജയത്തിനായി തിങ്കളാഴ്ച സംഘാടക സമിതി രൂപീകരിക്കും.
യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി സ്‌കൂളില്‍ രണ്ടായിരത്തോളം വിദ്യാര്‍ഥിനികളുണ്ട്. സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്നതിന് വിഷന്‍ 20-20 എന്ന പേരില്‍ സമഗ്രവികസന രേഖ തയാറാക്കിയാണ് മുന്നൊരുക്കം. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് പി.ടി.എ ഭാരവാഹികളും അധ്യാപകരും പറഞ്ഞു. ഡി.എം.ആര്‍സിയുടെ സഹായത്തോടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനാണ് തീരുമാനം.
വിഷന്‍ 20-20 പദ്ധതിയുടെ പ്രഖ്യാപനം 23നു മലയാളം സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ നിര്‍വഹിക്കുമെന്നു പ്രിന്‍സിപ്പല്‍ ശാരദ, പ്രധാനാധ്യാപകന്‍ കെ.പി രമേശ്കുമാര്‍, പി.ടി.എ പ്രസിഡന്റ് സി.എച്ച്. ബഷീര്‍, പ്രോഗ്രാം കണ്‍വീനര്‍ മുരളി മംഗലശ്ശേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."