വര്‍ഗീയ ശക്തികളുടെ കടന്നുകയറ്റം വെല്ലുവിളി: കോടിയേരി
മൂവാറ്റുപുഴ: കേരളം ആറുപതിറ്റാണ്ട് പിന്നിടുമ്പോള്‍ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗീയ ശക്തികളുടെ കടന്നു കയറ്റമാണന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ ആറുപതിറ്റാണ്ട് പിന്നിട്ട കേരളം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കേരളത്തിലെ സാമൂഹിക മാറ്റം ഇന്ത്യയ്ക്ക് മാതൃകയാണെന്നും കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് അധ്യക്ഷത വഹിച്ചു. സി.പി.ഐ കേന്ദ്രകമ്മിറ്റിഅംഗം പന്ന്യന്‍ രവീന്ദ്രന്, ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ്, പി.ആര് മുരളീധരന്, പി.എം ഇസ്മയില്‍, സി.ബി ദേവദര്‍ശനന്‍, ഗോപി കോട്ടമുറിയ്ക്കല്‍, സി.കെ വര്‍ഗീസ്, ഒ.എന്‍ വിജയന്, ഉഷ ശശീധരന്, പി.കെ ബാബുരാജ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."