കുഴിയില്‍പെടാതെ വെട്ടിക്കാനുള്ള ശ്രമത്തിനിടെ ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു
പെരുമ്പാവൂര്‍: കീഴില്ലം സ്‌കൂള്‍ ജങ്ഷന് സമീപം കുഴിയില്‍പെടാതെ വാഹനം വെട്ടിക്കാനുള്ള ശ്രമത്തിനിടെ വീണ്ടും അപകടം. നിയന്ത്രണം വിട്ട ലോറി സമീപത്തെ 11 കെ.വി പോസ്റ്റിലിടിച്ചു. റോഡില്‍ രൂപപ്പെട്ട മരണകുഴിയില്‍ വീണ് അപകടങ്ങള്‍ പതിവായതോടെ ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് കുഴികളടക്കാത്തത് മൂലം നിരവധി അപകടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നത്. ഇതില്‍ ഒരു മനുഷ്യ ജീവന്‍ പൊലിയുകയും ചെയ്തു.
കഴിഞ്ഞ രാത്രി രാത്രി 7.30ന് പെരുമ്പാവൂര്‍ ഭാഗത്തുനിന്നും വന്ന വാഗണര്‍ കാര്‍ സ്‌കൂള്‍ ജംഗ്ഷന് മുന്നിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റ് ബൈക്ക് ഇടിച്ച് തെറിപ്പിച്ച് സമീപത്തെ ഇലട്രിക് പോസ്റ്റ് ഇടിച്ച് മറിച്ച ശേഷം തലകീഴായി മറിഞ്ഞിരുന്നു. രോക്ഷാകുലരായ നാട്ടുകാര്‍ മണിക്കൂറുകളോളം എം.സി റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ ടോറസ് ലോറികള്‍ തടയുന്നതിനായി നാട്ടുകാര്‍ സംഘടിച്ച സമയത്ത് തന്നെയാണ് വീണ്ടും അപകടം നടന്നത്.
രാവിലെ 7.15ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ഓമിനി വാന്‍ റോഡിലെ കുഴിയില്‍ വീഴാതെ ബ്രേക്കിട്ടതിനെ തുടര്‍ന്ന് പിറകിലൂടെ വന്ന ലോറി നിയന്ത്രണം വീട്ട് 11 കെ.വി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കാല്‍നടയാത്രക്കാരാനായ ഓണാട്ടുപറമ്പില്‍ വീട്ടില്‍ മാത്യു ജേക്കബ് ഓടി മാറിയതിനാല്‍ തലനാഴിയിരക്കാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി റോഡില്‍ ഇറങ്ങിയതോടെ കുറുപ്പംപടി സി.ഐയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി റോഡില്‍ കട്ട വിരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."