സിവില്‍ സര്‍വിസ് പരിശീലനം
പാലക്കാട് : സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ കേരളയുടെ കീഴിലുള്ള കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളില്‍ ഡിസംബറില്‍ തുടങ്ങുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന പ്രവേശനത്തിന് അപേക്ഷിക്കാം.
27ന് രാവിലെ 11ന് അതത് സെന്ററുകളില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 200 രൂപ ഫീസടച്ചാല്‍ അതത് സെന്ററുകളില്‍ നിന്നും രരലസ.ീൃഴ വെബ്സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും.
ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ഉപയോഗിക്കുന്നവര്‍ ഡയറക്ടര്‍. സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ കേരളയുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്നും എടുത്ത ഡി.ഡിയും പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള രണ്ട് ഫോട്ടോയും സഹിതം തപാലില്‍ അയക്കണം. പൂരിപ്പിച്ച അപേക്ഷ നവംബര്‍ 24നകം ലഭിക്കണം. താത്പര്യമുള്ളവര്‍ അതത് സെന്ററുകളില്‍ ബന്ധപ്പെടണം. ഫോണ്‍: 0495 2386400, 0491 2576100, 0483 2386400.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."