HOME
DETAILS

മുന്‍ഗണനാ പട്ടികയിലെ അനര്‍ഹര്‍ക്കെതിരേ നടപടി

  
backup
November 04 2016 | 21:11 PM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b4%a3%e0%b4%a8%e0%b4%be-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a8%e0%b4%b0



പാലക്കാട്: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം കേരളത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അനര്‍ഹരായ എല്ലാ റേഷന്‍ കാര്‍ഡുടമകളും ഇന്ന് തന്നെ താലൂക്ക് സപ്ലൈ ഓഫിസില്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള അപേക്ഷ നല്‍കണം.
തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പട്ടികയിലുള്‍പ്പെട്ട ഇത്തരക്കാര്‍ സ്വമേധയാ ഒഴിവാകണമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
റേഷന്‍ കാര്‍ഡുടമയ്‌ക്കോ അതിലുള്‍പ്പെട്ട അംഗങ്ങള്‍ക്കോ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍  ജോലി പെന്‍ഷന്‍, ബാങ്ക് ജോലി, അധ്യാപകര്‍,  സൈനികര്‍, നാലു ചക്രവാഹനം സ്വന്തമായുള്ളവര്‍, ആദായ നികുതി നല്‍കുന്നവര്‍, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, കാര്‍ഡിലുള്‍പ്പെട്ടവര്‍ക്കെല്ലാം ചേര്‍ന്ന് ഒരേക്കറില്‍ കൂടുതല്‍ സ്ഥലമുള്ളവര്‍, വാര്‍ഷിക വരുമാനം 25000 രൂപയില്‍ കൂടുതലുള്ളവര്‍ തുടങ്ങിയവര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് അര്‍ഹരല്ല.
ഈ വിഭാഗക്കാര്‍ ഉടന്‍ കരട് മുന്‍ഗണനാ പട്ടികയില്‍ നിന്നും സ്വയം മാറുന്നതിന് അപേക്ഷ നല്‍കണം. ഓരോരുത്തരുടെയും പൂര്‍ണ വിവരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.  
ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തുമ്പോഴോ അന്വേഷണത്തിലോ അനര്‍ഹരായവര്‍ കണ്ടുപിടിക്കപ്പെട്ടാല്‍ അവശ്യവസ്തു സംരക്ഷണ നിയമം 1955-ലെ വകുപ്പ് (7) പ്രകാരവും 1966-ലെ കേരളാ റേഷനിങ് ഉത്തരവ് (68) പ്രകാരവും ഒരു വര്‍ഷം വരെയുള്ള  തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ക്ക് വിധേയമാകും.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ പട്ടികയില്‍ എ.പി.എല്‍ കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കുന്നതിനുള്ള 37  അപേക്ഷകള്‍ ജില്ലാ സപ്ലൈ ഓഫിസില്‍ ഇന്ന് നടന്ന ഹിയറിങില്‍ പരിഗണിച്ചു.
അപേക്ഷകളുടെ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി; പറയുന്നത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകം: വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  2 months ago
No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  2 months ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  2 months ago
No Image

തൃശൂരില്‍ അഞ്ച് വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം:  അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍

Kerala
  •  2 months ago
No Image

ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബെനാമി; എ.ഡി.എമ്മിന്റെ മരണത്തില്‍ ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago