എലവഞ്ചേരിയില്‍10 അടി നീളമുള്ള രാജവെമ്പാലയെ പിടിച്ചു
കൊല്ലങ്കോട്: എലവഞ്ചേരി പഞ്ചായത്തിലെ നെല്ലിയാമ്പതി മലനിരയുടെ വൃഷ്ടിപ്രദേശവും മലയോര പ്രദേശത്തു നിന്നിറങ്ങുന്ന രാജവെമ്പാല പാമ്പിനാല്‍ നാട്ടുകാര്‍ ഭയപ്പാടിലാണ്. എലവഞ്ചേരി കൊളുമ്പില്‍ ചേപ്പലോട് കൊബ്ബണ്ണ പ്രദേശത്തിലെ കാടാകെനാല് വൃത്തിയാക്കായ തൊഴിലുറപ്പു തൊഴിലാളികജാണ് പണി നടക്കുന്നതിനിടെ കുറ്റിച്ചെടികള്‍ വെട്ടിമാറ്റുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികളായ ഷീബ, വിജയലക്ഷ്മി രാജവെമ്പാലയെ കണ്ടത്. ഭയന്ന് ബഹളം വച്ചതോടെ മറ്റു തൊഴിലാളികളും അടുത്തെത്തി. ഉടനെ കൊല്ലങ്കോട് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ പി. അശോകന് ഫോറസ്റ്റര്‍മാരായ മണികണ്ഠന്, സന്തോഷ് കുമാര്‍, വിനോദ്, വാച്ചര്‍മാരായ റഷീദ്, കെ സുനില്‍, ദേവദാസ് സ്ഥലത്തെത്തി. നെല്ലിയാമ്പതി റെയ്ഞ്ചിലെ വാച്ചറായ റഷീദ്, കൊല്ലങ്കോട് റെയ്ഞ്ച് ഓഫിസിലെ സുനില്‍ ദേവദാസ് ചേര്‍ന്നാണ് കുറ്റിച്ചെടികളില്‍ പതിഞ്ഞ് കിടന്ന രാജവെമ്പാലയെ പിടികൂടിയത്. പത്തടി നീളം വരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പിടികൂടിയ രാജവെമ്പാലയെ നെല്ലിയാമ്പതി വനത്തില്‍ കൊണ്ടുവിട്ടതായി വനംവകുപ്പ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."