കേസുകള്‍ പിന്‍വലിക്കണമെന്ന് കെ.എം മാണി
കോട്ടയം: രാമപുരം കോട്ടമലയില്‍ നടക്കുന്ന പാറഖനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് കെ.എം മാണി എം.എല്‍.എ. ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് ശരിയായ പ്രവണതയല്ല.
ഒരു നാടു മുഴുവന്‍ ഒരു ജനകീയ പ്രക്ഷോഭത്തില്‍ അണി നിരക്കുമ്പോള്‍ അതിനെതിരെ നിലപാടു സ്വീകരിക്കുന്നത് ന്യായീകരിക്കാനാവില്ല. ഇങ്ങനെയാണ് പോകുന്നതെങ്കില്‍ നാട്ടില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ സാധ്യമല്ലാതായിത്തീരും.
പാറഖനം അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉറപ്പുനല്‍കിയിരുന്നു.
പാറപൊട്ടിക്കല്‍ അടിയന്തിരമായി തടയണമെന്നും വൈദികര്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നുമുള്ള കെ.എം മാണി എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. രാമപുരം പഞ്ചായത്തിലെ കുറിഞ്ഞി കോട്ടമലയില്‍ നടക്കുന്ന പാറ ഖനം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണെന്ന് കെ.എം മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."