അതിര്‍ത്തിയില്‍ പാക് റേഞ്ചേഴ്സിനെ മാറ്റി സൈന്യത്തെ വിന്യസിക്കുന്നു
ജമ്മു: ഇന്ത്യ- പാക് അതിര്‍ത്തിയില്‍ പാകിസ്താന് കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നു. 190 കിലോമീറ്റര്‍ ദൂരമുള്ള രാജ്യാന്തര അതിര്‍ത്തിയില്‍ പാകിസ്താന് റേഞ്ചേഴ്സിനെ മാറ്റി സൈന്യത്തെ വിന്യസിക്കാനാണ് പുതിയ തീരുമാനം. ജമ്മു, രാജസ്ഥാന്, ഗുജറാത്ത് അതിര്‍ത്തികളില്‍ വന്നിട്ടുള്ള മാറ്റം ഇന്ത്യയുടെ അതിര്‍ത്തി രക്ഷാ സേന( ബി.എസ്.എഫ്) സസൂഷ്മം വിലയിരുക്കുന്നുണ്ട്.
സൈനികരോടൊപ്പം അതിര്‍ത്തിയില്‍ വന്‍തോതില്‍ ആയുധങ്ങളും എത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റുകള്‍ പൂര്‍ണമായും പാക് റേഞ്ചേഴ്സില്‍ നിന്നും സൈന്യം ഏറ്റെടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ വലിയ രീതിയില്‍ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടെന്നും ബി.എസ്.എഫിലെ ഉന്നത ഉദ്യോഗസ്ഥന് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
പാകിസ്താന് കൃത്യമായി എന്താണ് അവിടെ ചെയ്യുന്നതെന്ന് വ്യക്തമല്ല.എന്നാല്‍ സൈനിക വിന്യാസം തുടങ്ങിക്കഴിഞ്ഞുവെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഖനത്തിനിടെ ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."