HOME
DETAILS
MAL
ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രി
backup
November 05 2016 | 11:11 AM
ജിദ്ദ: ജി.സി.സി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രി മുഫ്റജ് അള് ഹഖാബനി. ഇത് ജി.സി.സി രാജ്യങ്ങളില്‍ തൊഴില്‍ സേനയുടെ ഫലപ്രദമായ നീക്കത്തിന് സഹായമാകുമെന്നും അദ്ദേഹം വിലയിരുത്തി. ഇതിന് പുറമെ സാമ്പത്തികവും സാമൂഹികവുമായ സ്ഥിരതയും ഇതിലൂടെ ലഭ്യമാകും.
റിയാദിലെ ഫോര്സീസണ്സ് ഹോട്ടലില്‍ ജി.സി.സി രാജ്യങ്ങളിലെ സിവില്‍ ആന്‍ഡ് സോഷ്യല്‍ ഇന്‍ഷുറന്‍സ് വകുപ്പില്‍ നിന്ന് വിരമിച്ചവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ഇന്‍ഷുറന്‍സ് സംരക്ഷണങ്ങള്‍ ജീവനക്കാരുടെ സ്വാതന്ത്ര്യത്തിന് ഏറെ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."