'വ്യക്തിപരമായ അതിജീവനമാണ് ഇവരുടെ ജീവിതം'
ഒ.പി ജെയ്ഷ
അടിസ്ഥാന സൗകര്യ അപര്യാപ്തമാണെങ്കിലും ലഭ്യമായത് ഫലപ്രദമായി ഉപയോഗിക്കാന്‍ കായിക താരങ്ങള്‍ തയാറാവണമെന്ന് ഒളിമ്പ്യന്‍ ഒ.പി ജെയ്ഷ പറഞ്ഞു. വയനാട്ടില്‍ മതിയായ ഗ്രൗണ്ടില്ലെന്ന പരിമിതി ഉണ്ട്. നിലവിലുള്ള മൂന്ന് 400 മീറ്റര്‍ ഗ്രൗണ്ട് പൂര്‍ണമായും ഉപയോഗപ്പെടുത്തണം. ഇത്തരം വേദികള്‍ കായികമേഖലക്ക് മാത്രമായി പരിപാലിക്കണം. അതോടൊപ്പം മികച്ച കോച്ചുകളെ ഏര്‍പ്പെടുത്തേണ്ടതും അനിവാര്യമാണ്. ഇന്നത്തെ രീതി നിരവധി കായിക ഇനങ്ങള്‍ക്ക് ഒരു കോച്ച് എന്നതാണ്. ഇത് മാറി ഓരോ ഇനത്തിനും പ്രത്യേകം പരിശീലകരെ നിയോഗിക്കണം. ജില്ലയുടെ കായിക മുന്നേറ്റത്തിന് ഇത്തരം കായിക സെമിനാറുകള്‍ ഇടക്കിടെ സംഘടിപ്പിക്കുന്നത് ഗുണകരമാവുമെന്നും ജെയ്ഷ പറഞ്ഞു.
ടി. ഗോപി
ജില്ലയില്‍ കഴിവുള്ള ധാരാളം കുട്ടികളുണ്ടെന്ന് ഒളിമ്പ്യന്‍ ഗോപി പറഞ്ഞു. എന്നാല്‍ ഇവരെ കണ്ടെത്തി വളര്‍ത്തിയെടുക്കാനുള്ള സൗകര്യം കുറവാണ്. ഇത് തിരുത്തണം. ആവശ്യമായവര്‍ക്ക് ശക്തമായ പിന്തുണയും പ്രോത്സാഹനവും നല്കാന് തയാറാവണമെന്നും ഗോപി പറഞ്ഞു. തന്നെപ്പോലെയുള്ള പല കായിക താരങ്ങളും ലോകത്തോടൊപ്പം മത്സരിച്ചത് വയനാട്ടിലെ പരിമിത സൗകര്യങ്ങളോട് പടപൊരുതിയാണ്. ഇവിടെ നിന്നും കിട്ടിയ ഊര്‍ജമാണ് ഒളിമ്പിക്സ് പോലെയുള്ള വേദിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ തനിക്കു സഹായമായതെന്നും ഗോപി പറഞ്ഞു.
സുശാന്ത് മാത്യു
ഐ.എസ്.എല്‍ വന്നതോടെ രാജ്യത്തെ ഫുട്ബോള്‍ മേഖലയില്‍ പുത്തന്‍ ഉണര്‍വ് കൈവന്നതായി മുന്‍ ഐ.എസ്.എല്‍ താരം സുശാന്ത്മാത്യു പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ഒരു കളിസ്ഥലം നിര്‍ബന്ധമാക്കണം. ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതില്‍ അധികൃതര്‍ താല്‍പ്പര്യമെടുക്കണം.
നിലവില്‍ ഇത്തരം സഹായം ലഭിക്കുന്നതിന് കടമ്പകള്‍ ഏറെയാണ്. നല്ല പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കണം. സ്കൂളുകളില്‍ കായിക മേഖല സജീവമാണെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും സുശാന്ത്മാത്യു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."