ശരീഅത്ത് കൊണ്ട് ഇതരവിശ്വാസികള്ക്ക് പ്രയാസമില്ല: മുഹമ്മദ് കോയ തങ്ങള്‍
മാവൂര്‍: ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് മുസ്ലിംകള് ജീവിക്കുന്നത് കൊണ്ട് ഇതരവിശ്വാസി സമൂഹത്തിനു യാതൊരു പ്രയാസവുമില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി. മാവൂര്‍ റെയ്ഞ്ച് 45-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചെറൂപ്പ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്ന മഹല്ല്-മദ്റസാ ലീഡേഴ്സ് ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍.പി അഹമ്മദ് അധ്യക്ഷനായി. കെ. മുഹമ്മദ് ബാഖവി, കെ.സി മുഹമ്മദ് ഫൈസി, ജലാലുദ്ദീന്‍ ഫൈസി, അഹമ്മദ്കുട്ടി അരയങ്കോട്, ഒ. മമ്മദ് മാസ്റ്റര്‍, വി.കെ റസാഖ്, കെ.എം.എ റഹ്മാന്, ടി.കെ മുഹമ്മദലി പ്രസംഗിച്ചു. ആര്.വി അബ്ബാസ് ദാരിമി പ്രാര്‍ഥന നടത്തി. 'സോഷ്യല്‍ ലീഡര്‍ഷിപ്പ് ' വിഷയത്തില്‍ നിസാം മാസ്റ്റര്‍ പാവറട്ടിയും 'നമ്മുടെ ആദര്‍ശം' വിഷയത്തില്‍ ആസിഫ് ദാരിമി പുളിക്കലും 'മഹല്ല് ഭരണം' റഹീം മാസ്റ്റര്‍ ചുഴലിയും ക്ലാസെടുത്തു. മുനീര്‍ ഹുദവി കര്‍മ പദ്ധതി അവതരിപ്പിച്ചു. മുഹമ്മദലി മുസ്ലിയാര് ഖിറാഅത്ത് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."