മുത്തൂറ്റ് മാനേജരുടെ വാഹനങ്ങള്‍ കത്തിച്ച സംഭവം: അന്വേഷണം തുടങ്ങി
കോഴിക്കോട്: മുത്തൂറ്റ് ഫിനാന്‍സ് ബ്രാഞ്ച് മാനേജരുടെ വീട്ടില്‍ നിര്‍ത്തിയിട്ട മൂന്നു വാഹനങ്ങള്‍ കത്തിച്ച കേസില്‍ മെഡിക്കല്‍ കോളജ് പൊലിസ് അന്വേഷണം തുടങ്ങി. ഇന്നലെ പൂവാട്ട്പറമ്പ് ബ്രാഞ്ച് ഓഫിസിലെ നാലു ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ കോളുകളും പരിശോധിച്ചു. വാഹനങ്ങള്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് ഫിനാന്‍സില്‍ നടക്കുന്ന സമരവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും പരിശോധിച്ചു വരികയാണ്. വ്യാഴാഴ്ച പുലര്‍ച്ച ഒന്നോടെയാണ് മൂത്തൂറ്റ് ഫിനാന്‍സ് പൂവാട്ട്പറമ്പ് ബ്രാഞ്ച് മാനേജര്‍ ലല്ലത്തിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയത്. സമരത്തില്‍ പങ്കെടുത്ത ഒരു ജീവനക്കാരന് ബ്രാഞ്ച് മാനേജരെ ഭീഷണിപ്പെടുത്തിയെന്ന് ബ്രാഞ്ച് മാനേജര്‍ മൊഴി നല്‍കിയിരുന്നു.
അതേസമയം ഇയാളെ പ്രതിയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന നിലപാടുമായി സ്ഥാപന പരിസരത്ത് സമരാനുകൂലികളില്‍ ഒരു വിഭാഗം ഇന്നലെ രാവിലെ പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."