HOME
DETAILS
MAL
അഴുക്കുചാല്‍ പ്രവൃത്തി തുടങ്ങി
backup
November 05 2016 | 21:11 PM
കുന്ദമംഗലം: മഴയില്‍ വലിയ വെള്ളക്കെട്ട് രുപപ്പെടുന്ന പെരിങ്ങൊളം ടൗണില്‍ അഴുക്കുചാല്‍ നിര്‍മാണ പ്രവൃത്തി തുടങ്ങി. ശാസ്ത്രീയമായ അഴുക്കുചാലില്ലാത്തതിനാല്‍ മഴക്കാലത്ത് കുരിക്കത്തൂര്‍-പെരിങ്ങൊളം റോഡ് നാല്ക്കവലയില് വെള്ളത്തിനടിയിലാകുന്നത് സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിന്റെ ഇരുവശവും ശാസ്തീയമായ രീതിയില്‍ അഴുക്കുചാല്‍ നിര്‍മിക്കുന്നതിനും കുന്ദമംഗലം-കുറ്റിക്കാട്ടൂര്‍ റോഡ് നവീകരിക്കുന്നതിനും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് 4.90 കോടി രൂപ വകയിരുത്തിയത്.
റോഡ് ഒരടി ഉയര്‍ത്തുകയും വീതികൂട്ടി നാലര മീറ്ററില്‍ ടാറിങ് നടത്താനുമാണ് പദ്ധതി. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."