മാവൂര്‍ റോഡ് ട്രാഫിക് സിഗ്നല്‍ ലൈറ്റിന് ശാപമോക്ഷം
കോഴിക്കോട്: നഗരത്തിലെ ട്രാഫിക് സിഗ്നലുകള്‍ കണ്ണടിച്ചിട്ടും അധികൃതര്‍ കണ്ണുതുറക്കുന്നില്ലെന്ന പരാതിക്ക് താല്‍ക്കാലിക ആശ്വാസം. മാവൂര്‍ റോഡ് ജങ്ഷനിലെ സിഗ്നല്‍ ലൈറ്റാണ് ഇന്നലെ വൈകിട്ട് 3.50ഓടെ പ്രവര്‍ത്തിച്ച് തുടങ്ങിയത്.
ലൈറ്റ് സ്ഥാപിക്കാന്‍ ഫണ്ട് വകയിരുത്തിയ കെ.കെ രാഗേഷ് എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. പത്തുലക്ഷത്തോളം ചെലവില്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് സിഗ്നല്‍ ലൈറ്റുകളാണ് മാവൂര്‍ റോഡിലുള്ളത്. നഗരത്തിലെ പ്രധാന ജങ്ഷനുകളിലെ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായത് സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗതാഗതം താറുമാറായതോടെ ട്രാഫിക് നിയന്ത്രണം പൊലിസ് ഏറ്റെടുക്കുകയും ചെയ്തു. സിഗ്നലുകളുടെ അഭാവം വലിയ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമായിരുന്നു. പരാതികള്‍ രൂക്ഷമായതോടെയാണ് അധികൃതര്‍ എം.പിയെ സമീപിച്ചത്.
ചടങ്ങില്‍ ജില്ലാ പൊലിസ് മേധാവി ഉമാ ബെഹ്റ, സൗത്ത് അസി. കമ്മിഷണര്‍ എ.കെ ബാബു, സൗത്ത് എ.സി കെ. പി അബ്ദുല്‍ റസാഖ്, ട്രാഫിക് സി.ഐ ശ്രീജിത്ത്, ആര്. ബാലകൃഷ്ണന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."