ആ സ്വപ്നം പൊലിഞ്ഞു
ദോഹ: എ.എഫ്.സി കപ്പ് സ്വന്തമാക്കി ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തെ തിരുത്തിയെഴുതാമെന്ന ബംഗളൂരു എഫ്.സിയുടെ സ്വപ്നം പൊലിഞ്ഞു. ഇറാഖ് എയര്‍ ഫോഴ്സ് ക്ലബ് അല്‍ ഖ്വവ അല്‍ ജാവിയയുമായുള്ള ഫൈനല്‍ പോരാട്ടത്തില്‍ ബംഗളൂരു എഫ്.സി മറുപടിയില്ലാത്ത ഒറ്റ ഗോളിന്റെ തോല്‍വി വഴങ്ങി. പൊരുതിയാണ് ഇന്ത്യന്‍ ടീം പരാജയം സമ്മതിച്ചത്.
കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ബംഗളൂരുവിനു സാധിച്ചെങ്കിലും നിര്‍ണായക സമയത്ത് ഗോള്‍ നേടാന്‍ ഇറാഖ് ടീമിനു കഴിഞ്ഞത് കളിയില്‍ നിര്‍ണായകമായി.
ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതി തുടങ്ങി 71ാം മിനുട്ടിലാണ് ഇറാഖ് ടീം ഗോള്‍ കണ്ടെത്തിയത്. ഹമ്മദി അഹമദാണ് ഇറാഖ് ടീമിന്റെ ഗോളിനവകാശിയായത്. ആ നിമിഷം വരെ ജാഗ്രത പുലര്‍ത്തിയ ബംഗളൂരു പ്രതിരോധം പിഴച്ച ഒറ്റ ഘട്ടത്തില്‍ ഇറാഖ് ടീം ഗോള്‍ നേടുകയായിരുന്നു.
തോറ്റെങ്കിലും തലയുയര്‍ത്തി തന്നെയാണ് ഛേത്രിയും സംഘവും മടങ്ങുന്നത്.
എ.എഫ്.സി കപ്പിന്റെ ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ ടീമെന്ന ഖ്യാതി എക്കാലവും അവര്‍ക്ക് സ്വന്തമായുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."