നോയിഡയില്‍ വിദ്യാര്‍ഥി ജീവനൊടുക്കി
നോയിഡ: നോയിഡയിലെ അമിറ്റി യുനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തെലങ്കാന സ്വദേശി ജി. സായ്കൃഷ്ണ (21) യാണ് ഹോസ്റ്റലിലെ മുറിയില്‍ ജീവനൊടുക്കിയത്.
ഫെസിലിറ്റി മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു. വിദ്യാര്‍ഥി യൂനിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയിട്ട് കുറച്ചു കാലം മാത്രമേ ആയിട്ടുള്ളൂവെന്ന് പൊലിസ് പറഞ്ഞു. ദീപാവാലി അവധി ആയതിനാല്‍ വിദ്യാര്‍ഥികളെല്ലാം നാട്ടില്‍ പോയിരുന്നതിനാല്‍ ഹോസ്റ്റലില്‍ മറ്റാരും ഇല്ലായിരുന്നു.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സായ് സഹപാഠികളില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ചു കൊടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതാവാം ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പൊലിസ് പറഞ്ഞു.
മോദി വിമര്‍ശനം ഫാഷനായെന്ന് വെങ്കയ്യ
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതു ഫാഷനായി മാറിയിരിക്കുകയാണെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.
മുമ്പ് ആര്‍.എസ്.എസിനെ കുറ്റപ്പെടുത്തിയിരുന്നവര്‍ ഇപ്പോള്‍ മോദിയെ കുറ്റപ്പെടുത്തുന്നുവെന്നേ വ്യത്യാസമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ വിഷയത്തില്‍ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറയുകയാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനമാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ വിഷയത്തില്‍ വിമുക്തഭടന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാഹുലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മോദിക്കെതിരേ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."