HOME
DETAILS
MAL
എസ്.ബി.ഐയിലെ വായ്പ തിരിച്ചടക്കാത്തവരുടെ പട്ടിക: മുന്നില്‍ വിജയ് മല്യ
backup
November 06 2016 | 03:11 AM
ന്യൂഡല്‍ഹി: എസ്.ബി.ഐ യില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്തവരുടെ പട്ടികയില്‍ വിജയ് മല്യ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ളത് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗ്നിറ്റെ എജുക്കേഷന്‍ ലിമിറ്റഡ് ആണ്. ഏറ്റവും കൂടുതല്‍ വായ്പാ തുക തിരിച്ചടക്കാനുള്ള 100 പേരുടെ പേരാണ് തുക സഹിതം ബാങ്ക് പ്രസിദ്ധീകരിച്ചത്. ഇതില്‍ ഏറ്റവും മുന്നില്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സാണ്. 1201. 40കോടി രൂപയാണ് കിങ്ഫിഷര്‍ എസ്.ബി.ഐക്ക് തിരിച്ചടക്കാനുള്ളത്. ആഗ്നിറ്റെ എജുക്കേഷണല്‍ ലിമിറ്റഡ് തിരിച്ചടക്കാനുള്ളത് 315.45 കോടി രൂപയാണ്. കേരളത്തില്‍ നിന്നുള്ള കിന്‍ഷിപ്പ് സര്‍വിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പട്ടികയില്‍ 87ാം സ്ഥാനത്തുണ്ട്. 35.72 കോടിയാണ് ഇവര്‍ തിരിച്ചടക്കാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."