മുഖ്യമന്ത്രിയുടെ പേരില്‍ പണംതട്ടിയ മുന്‍ ഡി.വൈ.എഫ്.ഐ നേതാവിനെതിരേ വീണ്ടും അന്വേഷണം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറഞ്ഞ് യുവ സംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റിലായ മുന്‍ഡി.വൈ.എഫ്.ഐ നേതാവിനെതിരേ വീണ്ടും അന്വേഷണം. ബിസിനസ് പങ്കാളിയില്‍ നിന്നും 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന മറ്റൊരു കേസിലാണ് പുനരന്വേഷണം.
തലശ്ശേരി സ്വദേശി നിസാര്‍ അഹമ്മദ് 2012ല്‍ നല്‍കിയ പരാതിയിലാണ് റിമാന്‍ഡില്‍ കഴിയുന്ന കറുകപ്പള്ളി സിദ്ദിഖിനെതിരേ നടപടി. സിദ്ദീഖിനെ സഹായിക്കാനായി ചില പൊലിസുകാര്‍ താന്‍ നല്‍കിയ പരാതി എഴുതിതള്ളുകയായിരുന്നെന്നും പരാതിക്കാരന്‍ പറയുന്നു. താന്‍ നടത്തിവന്ന ബാഗ് കച്ചവടത്തില്‍ പങ്കാളിയായ സിദ്ദീഖ് പണം തട്ടിയെന്നാണ് കേസ്. 2012ലെ പരാതിയുടെ സ്ഥിതി പരിശോധിച്ചതോടെയാണ് അന്വേഷണം തുടങ്ങിവയ്ക്കുക പോലും ചെയ്തിട്ടില്ലെന്നു മനസിലായത്. തുടരന്വേഷണത്തിനുള്ള നടപടിക്രമങ്ങള്‍ക്കായി ക്രൈം ഡിറ്റാച്ച്‌മെന്റ് അസി. കമ്മിഷണര്‍ക്കു ഡി.സി.പി പരാതി കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."