ദക്ഷിണ കൊറിയ: ജിയൂന്റെ സഹായികള്‍ക്കെതിരേ അറസ്റ്റ് വാറന്റ്
സിയൂള്‍: ദക്ഷിണ കൊറിയയില്‍ അഴിമതിയാരോപണം നേരിടുന്ന പ്രസിഡന്റ് ജിയൂന് ഹൈക്കെതിരേ കുരുക്ക് മുറുകുന്നു. പ്രസിഡന്റിന്റെ അടുത്ത അനുയായികളായ രണ്ടു പേര്‍ക്കെതിരേ പൊലിസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചു. ജിയൂന്റെ മുന്‍ നയകാര്യ സീനിയര്‍ സെക്രട്ടറി അന് ജോങ് ബിയോം, പ്രൈവറ്റ് സെക്രട്ടറി ജുങ് ഹോ സുങ് എന്നിവര്‍ക്കെതിരേയാണ് വാറന്റ്. ഇവര്‍ക്കെതിരേ തട്ടിപ്പിനും അധികാര ദുര്‍വിനിയോഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
സഹായികള്ക്കെതിരേയുള്ള നടപടി ഹിയൂനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിയൂളില് വന്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ജിയൂന്റെ സുഹൃത്ത് ചോയ് സുന് സില് ഭരണപരമായ കാര്യങ്ങളില്‍ പ്രസിഡന്റിനെ സ്വാധീനിച്ചിരുന്നു എന്നാണ് ആരോപണം. എന്നാല്‍ ഇത് പ്രസിഡന്റ് നിഷേധിച്ചു. എന്നാല്‍ ചോയ് സുനിന്റെ അഴിമതി കണ്ടെത്തുന്നതില്‍ തനിക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും ഇതില്‍ മാപ്പു ചോദിക്കുന്നുവെന്നും ജിയൂന് വ്യക്തമാക്കിയിരുന്നു. അതേസമയം മതപരമായ ചടങ്ങിന് പ്രസിഡന്റിന്റെ വസതിയില്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന ആരോപണം ജിയൂന് നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."