HOME
DETAILS
MAL
സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ച്ചയെചൊല്ലി സഭയില്‍ ബഹളം
backup
November 07 2016 | 03:11 AM
തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതിനെചൊല്ലി സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. പ്രതിപക്ഷമാണ് ചോദ്യം റിപ്പോര്‍ട്ട് ചോര്‍ന്നത് ചോദ്യം ചെയ്ത് രംഗത്തുവന്നത്. സി.എ.ജി റിപ്പോര്‍ട്ടിന് രഹസ്യ സ്വഭാവമുണ്ടെന്നും ഇക്കാര്യം സഭയില്‍ ചര്‍ച്ച ചെയ്യരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സി.എ.ജി റിപ്പോര്‍ട്ട് ചോരുന്നത് ആദ്യ സംഭവമല്ലെന്നും താന്‍ അതിന്റെ ഇരയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പി.ടി തോമസ് എം.എല്‍.യും ആവശ്യപ്പെട്ടു. 2018ല്‍ തന്നെ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും സഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."