ഫോര്‍ട്ട്കൊച്ചി കടപ്പുറത്ത് പാമ്പും നായകളും വിലസുന്നു; സഞ്ചാരികള്‍ ഭീതിയില്‍
മട്ടാഞ്ചേരി: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഫോര്‍ട്ട്കൊച്ചി കടപ്പുറത്ത് ഉഗ്രവിഷമുള്ള പാമ്പുകളുടേയും നായകളുടേയും വിഹാരം സഞ്ചാരികളെ ഭീതിയിലാക്കുന്നു. മാലിന്യങ്ങള്‍ നിറഞ്ഞ കടപ്പുറത്ത് ജനകീയ ശുചീകരണത്തിലൂടെ കാടുകളെല്ലാം വെട്ടിത്തെളിച്ചതോടെയാണ് പാമ്പുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങി തുടങ്ങിയത്. നായശല്യം നേരത്തേ മുതല്‍ തന്നെ കടപ്പുറത്ത് രൂക്ഷമയിരുന്നു.
പായലുകളില്‍ നിന്നും മറ്റും കയറി വരുന്ന പാമ്പുകളാണ് കൂടുതല്‍ അപകടകാരികളാകുന്നത്.മലമ്പാമ്പുകളുടെ ശല്യവും ഇവിടെ രൂക്ഷമാണ്. നേരത്തേ അഞ്ചോളം പേര്‍ക്ക് കടപ്പുറത്ത് പാമ്പ് കടിയേറ്റിട്ടുണ്ട്.രാത്രി സമരങ്ങളില്‍ കടപ്പുറത്ത് വഴി വിളക്കുകള്‍ കത്താത്തതും സഞ്ചാരികള്‍ക്ക് ഭീഷണിയാണ്.
രാത്രിയില്‍ നടപ്പാതയില്‍ വരെ പാമ്പുകള്‍ വിഹരിക്കുകയാണ്.തെരുവ് നായ്ക്കളുടെ ശല്യം മൂലം കടപ്പുറത്ത് സഞ്ചാരികള്‍ക്ക് ധൈര്യമായി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മാലിന്യ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കപ്പെട്ടെങ്കിലും തെരുവ് നായ്ക്കളുടേയും പാമ്പുകളുടേയും ശല്യം പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."