HOME
DETAILS

പാറയിലിടിച്ച് ബോട്ട് തകര്‍ന്നു:തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി

  
backup
November 07 2016 | 06:11 AM

%e0%b4%aa%e0%b4%be%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a4%e0%b4%95-2

തലശ്ശേരി: ധര്‍മടം ഫിഷിങ് ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിക്ക് നാലു കിലോമീറ്റര്‍ പിന്നിട്ട് ഉള്‍ക്കടലിലാണ് സംഭവം. കനത്ത മൂടല്‍മഞ്ഞ് കാരണം ബോട്ട് പാറയില്‍ ഇടിച്ചു തകരുകയായിരുന്നു. ധര്‍മടം മീത്തലെ പീടിക സ്വദേശികളായ പ്രസിത്ത്, ജിതേഷ്, നിസാര്‍, റഷീദ്, സജീര്‍ എന്നിവരാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ബോട്ട് തകര്‍ന്നതോടെ ഡീസല്‍ സൂക്ഷിച്ച കന്നാസുകളില്‍ പിടിച്ചാണ് രണ്ടര മണിക്കൂറോളം ഇവര്‍ കടലില്‍ കഴിഞ്ഞത്. അപകടം നടന്ന ഉടന്‍ ഇക്കാര്യം ഫോണിലൂടെ കരയിലുള്ള സുഹൃത്തുക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന് അഴീക്കല്‍ കോസ്റ്റല്‍ പൊലിസ് ഉടന്‍ തന്നെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍ഡിനു വിവരം നല്‍കി. എസ്.ഐ പ്രകാശന്റെ നേത്യത്വത്തിലുള്ള കോസ്റ്റല്‍ പൊലിസ് ബോട്ടും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍ഡിന്റെ ബോട്ടും സംഭവ സ്ഥലത്തേക്ക് തിരിക്കുകയും ചെയ്തു. തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍ഡ് എസ്.ഐയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം കരമാര്‍ഗം ധര്‍മടം ബോട്ട് ജെട്ടിയിലേക്ക് കുതിച്ചെത്തി. ധര്‍മ്മടം, തലശ്ശരി എന്നീ പൊലിസ് സ്റ്റേഷനുകളില്‍ വിവരം നല്‍കി പരമാവധി മത്സ്യബന്ധന വള്ളക്കാരെ വിവരമയിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ആവിശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മുഴപ്പിലങ്ങാട് നിന്നും ധര്‍മടത്ത് നിന്നും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍ഡ് നിര്‍ദേശ പ്രകാരം രകഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ട വള്ളങ്ങള്‍ ഏഴരക്കടപ്പുറത്ത് തെരച്ചില്‍ നടത്തിയെങ്കിലും മഞ്ഞ് വീഴ്ച കാരണം അപകടത്തില്‍പെട്ടവരെ കണ്ടെത്താനായില്ല. ഒടുവില്‍ ആറോടു കൂടി ധര്‍മടത്ത് നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി പോയ ധര്‍മ്മടം സ്വദേശികളായ സി.കെ ജയകുമാര്‍, വി.പി സുരേഷ്, എന്‍.പി വിധേഷ് എന്നിവര്‍ ഡീസല്‍ കാനുകളില്‍ പിടിച്ച് നില്‍ക്കുന്ന തൊഴിലാളികളെ കണ്ടെത്തിയത്. തുടര്‍ന്ന് ഫൈബര്‍ തോണിയില്‍ കരയ്‌ക്കെത്തിക്കുകയായിരുന്നു. അഞ്ചുപേരേയും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി. മനാഫ്, സഫീര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള റിഫായി എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫിഷറീസ് അസി. ഡയരക്ടര്‍ കെ അജിത്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍ഡ് എസ്.ഐ വി.ഡി ബാബു, സിനീയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ കുഞ്ഞമ്പു, സിവില്‍ പൊലിസ് ഓഫിസര്‍ ഷിനില്‍ വടക്കേക്കണ്ടി, ലസ്‌കര്‍ ജോസഫ്, ബിജോയി, റസ്‌ക്യു ഗാര്‍ഡ്മാരായ ഷെജു, രാജേഷ്, അയൂബ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago