ബലംപ്രയോഗിച്ച് ചില വള്ളക്കാര്‍ മീന്‍ തട്ടിയെടുക്കുന്നതായി പരാതി
കൊടുങ്ങല്ലൂര്‍: മറ്റു ജില്ലകളില്‍ നിന്നും അഴീക്കോട് എത്തി മീന്‍പിടിക്കുന്ന വള്ളങ്ങളില്‍ നിന്നും ബലംപ്രയോഗിച്ച് ചില വള്ളക്കാര്‍ മീന്‍ തട്ടിയെടുക്കുന്നതായി പരാതി.
ഇന്നലെ രാവിലെ 8.30 ഓടെ അഴീക്കോട് അഴിമുഖത്ത് നിന്നും ആറ് കിലോമീറ്റര്‍ അകലെ ആഴക്കടലിലാണ് സംഭവം നടന്നത്. മലപ്പുറത്ത് നിന്നും എത്തിയ വള്ളത്തിലെ തൊഴിലാളികള്‍ക്ക് ലഭിച്ച അമ്പതിനായിരം രൂപ വില ലഭിക്കുന്ന ചാളയാണ് മറ്റൊരു വള്ളക്കാര്‍ എത്തി ബലമായി വാരിയെടുത്തത്. തടയാന്‍ ശ്രമിച്ച ഒരു തൊഴിലാളിക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു. എറണാകുളം ഭാഗത്തും നിന്നും എത്തിയ ഒരു വള്ളത്തിലെ തൊഴിലാളികളാണ് അതിക്രമം നടത്തിയതെന്നാണ് ആക്ഷേപം.
അഴീക്കോട് കടലോരത്ത് ഇപ്പോള്‍ ചാളയും അയലയും, മറ്റ് മത്സ്യങ്ങളും നല്ല പോലെ ലഭിക്കുന്നതിനാല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും നൂറ് കണക്കിന് വള്ളങ്ങളാണ് അഴീക്കോട് തമ്പടിച്ച് മത്സ്യബന്ധനം നടത്തിവരുന്നത്. കൊല്ലം വരെയുള്ള ജില്ലകളില്‍ സ്ഥിരമായി മത്സ്യബന്ധനത്തിന് പോകുന്ന ഇവര്‍ക്ക് ഇത്തരത്തിലുള്ള അനുഭവം ആദ്യമായാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
അഴീക്കോട് മേഖലയിലെ തൊഴിലാളികള്‍ ഇവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമ്പോള്‍ മറ്റ് പ്രദേശങ്ങളില്‍ നിന്നെത്തി ചില വള്ളക്കാര്‍ ഗുണ്ടായിസവും പിടിച്ചുപറിയും നടത്തുന്നതിനെതിരെ അഴീക്കോട്ടെ തൊഴിലാളികള്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."