HOME
DETAILS

മാക്കേക്കടവ്-നേരേകടവ് ഫെറിയില്‍ കടത്തു വള്ളം സര്‍വീസ് ആരംഭിച്ചു

  
backup
November 08 2016 | 07:11 AM

%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%87%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%ab%e0%b5%86

പൂച്ചാക്കല്‍: മാക്കേക്കടവ് നേരേകടവ് ഫെറിയില്‍ കടത്തു വള്ളത്തിന്റെ സര്‍വീസ് തുടങ്ങി. പാലം നിര്‍മാണത്തോടനുബന്ധിച്ച് ഫെറിയിലെ ജങ്കാര്‍ സര്‍വീസ് നിലച്ചതിനെ തുടര്‍ന്നാണ് ഉദയനാപുരം തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കടത്തു വള്ളത്തിന്റെ സര്‍വീസ് തുടങ്ങിയത്.
പഞ്ചായത്ത് നേതൃത്വത്തില്‍ ഒരു വള്ളമാണ് സര്‍വീസ് നടത്തുന്നത്. യന്ത്രവല്‍കൃത വള്ളത്തില്‍ സൗജന്യമാണ് യാത്ര. വാഹനങ്ങള്‍ കയറ്റില്ല. 10 മിനിറ്റ് യാത്രാദൈര്‍ഘ്യമുണ്ടാകും. വള്ളത്തിന്റെ തൊഴിലാളിക്കുള്ള ശമ്പളവും ചെലവും പഞ്ചായത്ത് വഹിക്കുമെന്നും ആദ്യഘട്ടത്തില്‍ മൂന്ന് ആഴ്ച്ചത്തേയ്ക്കാണ് വള്ളം സര്‍വീസ് നടത്തുന്നതെന്നും ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് സാബു പി. മണലാടി പറഞ്ഞു.
അതിനിടെ ഇരുപഞ്ചായത്തുകളും യോഗം ചേര്‍ന്ന് ബോട്ടോ, ചങ്ങാടമോ സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനിക്കും. ബോട്ട് ചങ്ങാട ജെട്ടികള്‍ക്കായി നേരേകടവില്‍ സ്ഥലമുണ്ടെങ്കിലും മാക്കേക്കടവില്‍ സ്ഥലം കണ്ടെത്താനായിട്ടില്ല. ഇതിനാല്‍ മണപ്പുറം ഫെറിയില്‍ നിന്നും നേരേകടവിലേക്കു ചങ്ങാട സര്‍വീസ് പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാക്കേക്കടവ് നേരേകടവ് ഫെറിയിലെ ജങ്കാര്‍ സര്‍വീസ് ഞായറാഴ്ച്ച നിലച്ചിരുന്നു. മാക്കേക്കവല മുതല്‍ മാക്കേക്കടവു വരെയുള്ള റോഡ് ഭാഗത്ത് പൊതുമരാമത്ത് ഗതാഗതവും നിരോധിച്ചിട്ടുണ്ട്. അതേസമയം മാക്കേക്കടവ് നേരേകടവ് ഫെറിയില്‍ പഞ്ചായത്ത് നേതൃത്വത്തില്‍ കൂടുതല്‍ വള്ളങ്ങളുടെ സര്‍വീസ് വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ അടക്കം നൂറുകണക്കിനു പേരാണ് ഇതുവഴി കടന്നു പോകുന്നത്. ഇതിനാല്‍ ഒരു വള്ളം അപര്യാപ്തമാകുമെന്നും യാത്രക്കാര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago