അരുണിമയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
താമരശ്ശേരി: പഴയ ബസ്റ്റാന്റില്‍ ബസുകള്‍ക്കിടയില്‍പ്പെട്ട് മരിച്ച അരുണിമക്ക് സഹപാഠികളുടെയും ഗ്രാമത്തിന്റെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മൃതദേഹം വീട്ടിലെത്തുന്നതിനു മുന്‍പ് തന്നെ സഹപാഠികളും അധ്യാപകരും കുടുംബക്കാരും അടക്കമുള്ള വന്‍ജനാവലി അരുണിമയെ ഒരുനോക്കു കാണാന്‍ കാത്തുനിന്നിരുന്നു. സ്‌കൂളിലേക്ക് വരുന്ന വഴി ഇന്നലെ രാവിലെ എട്ടരയോടെ താമരശ്ശേരി കാരാടി ബസ്റ്റാന്റില്‍ വച്ചാണ് അപകടം. അരുണിമയും ര@ണ്ട് സഹപാഠികളും ബസിന്റെ പിന്‍ഭാഗത്തുകൂടെ കടക്കുമ്പോള്‍ അമിത വേഗതയിലെത്തിയ കെ.എസ്.ആര്‍.ടിസി ബസ് തട്ടിത്തെറിപ്പിച്ച് തെറിപ്പിക്കായിരുന്നു. താമരശ്ശേരി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു അരുണിമ. വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നാലരയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. യര്‍സെക്കണ്ടന്ററി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനി അരുണിമ സുരേഷിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തി. രോഷാകുലരായ വിദ്യാര്‍ഥികളെ ഡിപ്പോയ്ക്ക് സമീപം പൊലിസ് തടഞ്ഞു. പ്രതിഷേധ യോഗത്തിനു ശേഷം കറുത്ത ബാഡ്ജ് ധരിച്ച് മൗനജാഥ നടത്തി വിദ്യാര്‍ഥികള്‍ പിരിഞ്ഞു. താമരശ്ശേരി പൊലിസ് സ്‌റ്റേഷനു മുന്നിലും വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനവുമായെത്തി.
തുടര്‍ന്ന് താമരശ്ശേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ എന്‍. ഷിബുവിനെതിരെ താമരശ്ശേരി പൊലിസ് നരഹത്യക്ക് കേസെടുത്തു. അശ്രദ്ധയോടെ ബസ് ഓടിച്ച് അപകടം വരുത്തിയ കുറ്റത്തിന് ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.
കെ.ടി.സി അബ്ദുല്ലക്ക് നഗരത്തിന്റെ ആദരം
കോഴിക്കോട്: നാടക പ്രവര്‍ത്തകനും സിനിമാ നടനുമായ കെ.ടി.സി അബ്ദുല്ലക്ക് നഗരത്തിന്റെ ആദരം. സാംസ്‌കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും സൃഹൃത്തുക്കളും ഒത്തുകൂടിയ പരിപാടിയില്‍ നടന്‍ മാമുക്കോയ കീരിടം അണിയിച്ചു.
ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങ് സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. പി.വി സ്വാമി കലാ രത്‌ന അവാര്‍ഡും കാഷ് അവാര്‍ഡും എം.ടി കൈമാറി. പി.കെ അഹമ്മദ് പൊന്നാട അണിയിച്ചു. പി.വി നിധീഷ് ഹാരാര്‍പ്പണം നടത്തി. എസ്.എ അബൂബക്കര്‍ പൂക്കുട നല്‍കി. പുത്തൂര്‍മഠം ചന്ദ്രന്‍ സുഹൃത്തുക്കളുടെ ഉപഹാരം നല്‍കി.
പി.വി ചന്ദ്രന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എം.കെ രാഘവന്‍ എം.പി, അഡ്വ. പി. ശ്രീധരന്‍പിള്ള, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ഡോ. കെ. മൊയ്തു, കെ.വി സക്കീര്‍ ഹുസൈന്‍, ഭാസി മലാപ്പറമ്പ്, കോഴിക്കോട് നാരായണന്‍ നായര്‍, കമാല്‍ വരദൂര്‍, എന്‍.സി അബൂബക്കര്‍, പി. കിഷന്‍ചന്ദ്, കെ.സി അബു, കെ. മൊയ്തീന്‍കോയ, വിനോദ് കോവൂര്‍, കെ. വിജയരാഘവന്‍ സംസാരിച്ചു. അഡ്വ. എം. രാജന്‍ സ്വാഗതവും കെ.പി അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."