മുസ്‌ലിം യൂത്ത് ലീഗ് ബൈക്ക് റാലി സംഘടിപ്പിച്ചു
പെരുവള്ളൂര്‍: പഞ്ചായത്ത് കമ്മിറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു. മൂച്ചിക്കലില്‍ നിന്നാരംഭിച്ച റാലി കാടപ്പടിയില്‍ സമാപിച്ചു. സമാപന പൊതുയോഗം ജില്ലാ സെക്രട്ടറി ഗുലാം ഹസന്‍ ആലംഗീര്‍ ഉദ്ഘാടനം ചെയ്തു. റിയാസ് പുല്‍പ്പറ്റ മുഖ്യപ്രഭാഷണം നടത്തി. സി.എ ബഷീര്‍ അധ്യക്ഷനായി. കോയാസ് കാക്കത്തടം, എം.സി അസ്‌കര്‍, നിസാര്‍ കൂമണ്ണ, യു.പി അലി നേതൃത്വം നല്‍കി.
ചാത്രത്തൊടിയില്‍ നടന്ന പ്രചാരണ വോളിബോള്‍ മത്സരം കെ. കലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍. ത്വാഹിര്‍, സി.പി അമീറലി, റഫീഖ്, നൗഫല്‍, സുലൈമാന്‍ നേതൃത്വം നല്‍കി. വിവിധയിടങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിച്ചു.
യൂത്ത് ലീഗ് യൂത്ത് മാര്‍ച്ച്
തിരൂരങ്ങാടി: തെന്നല പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് മാര്‍ച്ച് വി.എസ് ബാവ ഫ്‌ളാഗ് ഓഫ് ചെയ്തു. ടി മുഹമ്മദ്, സി.കെ കോയാമു, ഐ.ടി അബ്ദുസലാഹ്, കെ അബ്ദുല്‍ ഗഫൂര്‍, സി.കെ മുഹമ്മദ്‌കോയ, പി.പി അഫ്‌സല്‍, ഫാറൂഖ് പരേടത്ത്, പറമ്പില്‍ സൈതലവി, ടി.വി നൗഷാദ്, സി.കെ സുല്‍ഫി, അമീനുള്ള, വെന്നിയൂര്‍ മുഹമ്മദ് സംസാരിച്ചു.
'യൂത്ത് വാക്ക് '
തിരൂരങ്ങാടി: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പ്രചാരണാര്‍ത്ഥം ഒഴൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ 'യൂത്ത് വാക്ക് ' പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.കെ പോക്കര്‍ ഹാജി ഫ്‌ളാഗ് ഓഫ് ചെയ്തു. നൂഹ് കരിങ്കപ്പാറ, റഷീദ് മോര്യ, യൂസഫ് കൊടിയേങ്ങല്‍, വി.കെ.അബ്ദുറഹ്മാന്‍ ഹാജി, എന്‍.കുഞ്ഞാവു, ലത്തീഫ് ചിറയില്‍, അലി പട്ടാക്കല്‍, സഹദ് കുന്നത്തൊടി സംസാരിച്ചു.
ഗ്രീന്‍ ഗാര്‍ഡ് പരേഡും സമ്മേളനവും
തേഞ്ഞിപ്പലം: പഞ്ചായത്ത് കമ്മിറ്റി ഗ്രീന്‍കാര്‍ഡ് പരേഡും ഫ്‌ളാഗ് ഓഫ് മാര്‍ച്ചും പൊതുസമ്മേളനവും നടത്തി. ഗുലാം ഹസന്‍ ആലംഗീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പൊതുസമ്മേളനം അഡ്വ.കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി ജാഫര്‍ അധ്യക്ഷനായി. അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍.എ, പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, എം.എ ഖാദര്‍, വി.പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍, ബക്കര്‍ ചെര്‍ന്നൂര്‍, ടി.പി.എം ബഷീര്‍, പി.എം മൊയ്തീന്‍ കോയ ഹാജി, എം. സുലൈമാന്‍, പി.കെ നവാസ്, സി. അസീസ്, എം.എം ബഷീര്‍, പി. മുസ്തഫ, എ.പി മുജീബ് സംസാരിച്ചു.
സായാഹ്ന പദയാത്ര
കോട്ടക്കല്‍: എടരിക്കോട് പഞ്ചായത്ത് കമ്മിറ്റി സായാഹ്ന പദയാത്ര നടത്തി. ജില്ലാ പഞ്ചായത്തംഗം ഹനീഫ പുതുപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
വി.ടി സുബൈര്‍ തങ്ങള്‍, കെ.പി നാസര്‍, അസീസ് പുതുക്കിടി, ഷറഫുദ്ദീന്‍ പൂക്കയില്‍, ജലീല്‍ മണമ്മല്‍, ഫസ്‌ലു പുതുപ്പറമ്പ്, ഹനീഫ കാക്കാത്തടം സംസാരിച്ചു.
ഷൂട്ടൗട്ട് മത്സരം നടത്തി
കോട്ടക്കല്‍: എടരിക്കോട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ മണമ്മല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത്‌ലീഗ് ട്രഷറര്‍ വി.ടി സുബൈര്‍ തങ്ങള്‍ ട്രോഫികള്‍ വിതരണം ചെയ്തു.
കെ.പി നാസര്‍, അസീസ് പുതുക്കിടി, ഫസലുദ്ദീന്‍ തയ്യില്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, റഫീഖ് പോക്കാട്ട്, സലീം കാക്കാത്തടം, പി.കെ ജാബിര്‍ ജാസിം നേതൃത്വം നല്‍കി.
വിളംബര റാലി നടത്തി
കോട്ടക്കല്‍: ചെറുശ്ശോല മേഖല യൂത്ത് ലീഗ് സംഘടിപ്പിച്ച വിളംബര റാലി വി.ടി സുബൈര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഹനീഫ തൈക്കാടന്‍, ശറഫുദ്ദീന്‍ പൂക്കയില്‍, ഹനീഫ കാക്കാത്തടം, ബാബു സ്വാഗതമാട്, അലി തൈക്കാടന്‍, ടി മുഹമ്മദ്കുട്ടി, ഖമറുദ്ദീന്‍, ഇല്യാസ് കാലൊടി നേതൃത്വം നല്‍കി.
ഗ്രീന്‍ ഗാര്‍ഡ് പരേഡും സമ്മേളനവും
തേഞ്ഞിപ്പലം: യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളന പ്രചാരണാര്‍ഥം തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മിറ്റി ഗ്രീന്‍കാര്‍ഡ് പരേഡും ഫ്‌ളാഗ് ഓഫ് മാര്‍ച്ചും പൊതുസമ്മേളനവും നടത്തി. ഗുലാം ഹസന്‍ ആലംഗീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പൊതുസമ്മേളനം അഡ്വ.കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി ജാഫര്‍ അധ്യക്ഷനായി.
അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍.എ, പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, എം.എ ഖാദര്‍, വി.പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍, ബക്കര്‍ ചെര്‍ന്നൂര്‍, ടി.പി.എം ബഷീര്‍, പി.എം മൊയ്തീന്‍ കോയ ഹാജി, എം. സുലൈമാന്‍, പി.കെ നവാസ്, സി. അസീസ്, എം.എം ബഷീര്‍, പി. മുസ്തഫ, എ.പി മുജീബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."