മൗറീഷ്യസില്‍ കഥകളി പ്രചാരണവുമായി മഹാകവി പി യുടെ കൊച്ചുമകന്‍
രാജപുരം: മൗറീഷ്യസില്‍ കഥകളിയുടെ മാഹാത്മ്യം പ്രചരപ്പിക്കാന്‍ കഥകളി ക്ലാസുകളുമായി കാസര്‍കോട് നിന്നൊരാള്‍. കഥകളിയുടെ സൗന്ദര്യം കവിതകളിലൂടെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ കൊച്ചുമകന്‍ വെള്ളിക്കോത്ത് സ്വദേശി കലാമണ്ഡലം ഗോപാലകൃഷ്ണനാണ് കഥകളി പ്രചാരണവുമായി മൗറീഷ്യസിലെ ഗ്രാമങ്ങള്‍ ചുറ്റി സഞ്ചരിക്കുന്നത്.
സ്‌കൂളുകളില്‍ കഥകളി ക്ലാസുകളെടുത്തും വിവിധ വേദികളില്‍ കഥകളി അവതരിപ്പിച്ചുമാണ് കുട്ടികളെയും രക്ഷിതാക്കളെയും കഥകളി ആസ്വാദകരാക്കി മാറ്റുന്നത്. മൗറീഷ്യസില്‍ നടക്കുന്ന ഇന്ത്യന്‍ ഉത്സവത്തിന്റെ ഭാഗമായാണ് ഗോപാലകൃഷ്ണന്‍ ഇവിടെയെത്തിയത്. റിയൂനിയനിലെ ലൂയീസ് പാസ്റ്റര്‍ സ്‌കൂളിലാണ് ആദ്യ കഥകളി അരങ്ങേറ്റവും ക്ലാസും നടന്നത്. കഥകളിയും സോദ്ദാഹരണവും അവിടുത്തെ കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. കലാമണ്ഡലത്തില്‍ നിന്നും കഥകളി പഠനം പൂര്‍ത്തിയാക്കിയ ഗോപാലകൃഷ്ണന്‍ കാല്‍ നൂറ്റാണ്ടായി ഈ രംഗത്ത് നിറഞ്ഞു നില്‍ക്കുകയാണ്. യു.എസ്.എ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ കഥകളി അവതരിപ്പിച്ച ഇദ്ദേഹം മൗറീഷ്യസില്‍ പുതിയ ദൗത്യവുമായെത്തിയത് പിറന്നുവീണ നാടിന്റെ മഹിമ ലോകമെങ്ങും എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ്. ചെറുതുരുത്തി കഥകളി സ്‌കൂള്‍ ഡയരക്ടര്‍ കൂടിയായ ഗോപാലകൃഷ്ണനും സംഘവും 10 വിദ്യാലയങ്ങളിലാണ് കഥകളി അവതരിപ്പിക്കുന്നത്. മഹാകവി പിയുടെ മകള്‍ എം. രാധമ്മയുടെ മകനാണ് ഗോപാലകൃഷ്ണന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."