HOME
DETAILS
MAL
ഹോമിയോ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു
backup
November 09 2016 | 06:11 AM
ചിന്നക്കനാല്‍: ചിന്നക്കനാല്‍ ഫാത്തിമ മാത ഹൈസ്കൂളില്‍ ഹോമിയോ മെഡിക്കല്‍ ക്യാംപും സൗജന്യ മരുന്നു വിതരണവും സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രി (സദ്ഗമയ)യും ചിന്നക്കനാല്‍ പഞ്ചായത്തിലെ ആയുഷ് എന്‍എച്ച്എം പിഎച്ച്സിയും സംയുക്തമായിട്ടാണ് ക്യാംപ് നടത്തിയത്.
കൗമാരക്കാരുടെ ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച സെമനാറില്‍ സദ്ഗമയയിലെ ഡോ. വികാസ് ക്ലാസ്സെടുത്തു. ഡോ. പ്രദീപ്, സൈക്കോളജിസ്റ്റ് മരിയ എന്നിവര്‍ കൗണ്‍സിലിങ് നടത്തി. ഡോ. നഹ്്മത്ത്, ഡോ. നിഷ എന്നിവര്‍ മെഡിക്കല്‍ ക്യാംപിനു നേതൃത്വം നല്കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ജോണ്സണ്, വാര്‍ഡ് മെമ്പര്‍ ശരവണ കുമാര്‍, സ്കൂള്‍ അധ്യാപകന് സോജന്, പിടിഎ പ്രസിഡന്റ് പി എ ബിജു, സിസ്റ്റര്‍ സ്വരൂപ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."