ചേര്‍പ്പുങ്കല്‍ സമാന്തര പാലം: അധികൃതരുടെ ഉറപ്പുകള്‍ പാഴ് വാക്കായി
പാലാ:ദിവസേന ആയിരകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന് ചേര്‍പ്പുങ്കല്‍ പാലത്തിന് സമാന്തര പാലം നിര്‍മിക്കുമെന്ന അധികൃതരുടെ ഉറപ്പുകള്‍ പാഴ് വാക്കായി മാറി . മീനച്ചിലാറിനു കുറുകേ ചേര്‍പ്പുങ്കല്‍ പാലത്തോട് ചേര്‍ന്ന് നിര്‍മ്മിക്കാന്‍ തീരുമാനിച്ച സമാന്തര പാലത്തിന്റെ തുടര്‍ നടപടികള്‍ ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്്.
നിലവിലുള്ള പാലത്തിന്റെ വീതിക്കുറവുമൂലം ഇതോട് ചേര്‍ന്ന് മറ്റൊരു പാലംകൂടി നിര്‍മ്മിക്കാന്‍ 2009-ലെ ബജറ്റില്‍ മന്ത്രി കെ.എം മാണി 11 കോടി രൂപാ അനുവദിക്കുകയും 2009-ല്‍തന്നെ തറക്കല്ലിടുകയും ചെയ്തിരുന്നു.
എന്നാല്‍ പാലത്തിനായി ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ ഉടമസ്ഥന്‍ സ്ഥലം ഏറ്റെടുക്കലിനെതരെ കോടതിയെ സമീപിച്ചതോടെയാണ് പാലം നിര്‍മാണം അനിശ്ചിതത്വത്തിലായത്. ഏഴര സെന്റ് സ്ഥലമാണ് പാലത്തിനായി ഏറ്റെടുക്കേണ്ടത.് സ്ഥലം ഏറ്റടുക്കുന്നതു സംബന്ധിച്ച് ഇപ്പോഴും നിയമ കുരുക്കുകള്‍ തുടരുകയാണ് .
നിര്‍ദിഷ്ട ചേര്‍പ്പുങ്കല്‍-കടപ്പാട്ടൂര്‍-ഭരണങ്ങാനം റിംങ് റോഡില്‍ ഉള്‍പ്പെടുന്ന പാലമാണ് ചേര്‍പ്പുങ്കല്‍ സമാന്തര പാലം. ചേര്‍പ്പുങ്കലില്‍ സമാന്തര പാലം നിര്‍മ്മിച്ച്് ഗതാഗതം സുഗമമാക്കാതെ ് റിംങ് നിര്‍മ്മാണം ഫ്‌ലപ്രദമാകില്ല്.
നന്നേ വീതികുറഞ്ഞ പാലത്തില്‍ക്കൂടി ഒരേസമയം രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാനാവില്ല. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മറുവശത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുകയാണ്. ചേര്‍പ്പുങ്കിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും എത്തുന്ന രണ്ടായിരത്തോളം വിദ്യാര്‍ഥികളും ആളുകളും ഉള്‍പ്പടെ ദിവസേന യാത്ര ചെയ്യുന്ന പാലത്തിന്റെ വീതിക്കുറവുമൂലം ഉണ്ടാകുന്ന ദുരിതം ഏറെയാണ്. വാഹനങ്ങള്‍ നന്നേ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. വാഹനം കടന്നുപോകുമ്പോള്‍ പാലത്തില്‍ക്കൂടി നടന്നുവരുന്ന പലരുടെയും കാലുകളില്‍ ടയര്‍ കയറി പരുക്കേറ്റ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. പാലത്തില്‍ക്കൂടി നടന്നുപോകുമ്പോള്‍ പാലത്തില്‍വച്ച് കൈവരിക്കും ബസിനുമിടയില്‍പെട്ട് ഞെരിഞ്ഞമര്‍ന്ന് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്.
കൊടുങ്ങൂര്‍,പള്ളിക്കത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നെടുംമ്പാശ്ശേരി വിമാനത്താവളം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേയ്ക്ക് ഇതിലൂടെ ദിവസേന നിരവധി വാഹനങ്ങളാണു കടന്നു പോകുന്നത്് ചേര്‍പ്പുങ്കല്‍ പാലത്തിന്റെ സമാന്തര പാലം നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചേര്‍പ്പുങ്കല്‍ പൗരസമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."