കുടിയന്മാര്‍ക്കും നോട്ടിന്റെ വക ഇരുട്ടടി ! ആളും അനക്കവുമില്ലാതെ ജില്ലയിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍
കൊല്ലം: മദ്യപര്‍ക്കിവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ...! രാവിലെ രണ്ടെണ്ണം വിട്ടാലേ പലര്‍ക്കും നേരെ നില്‍ക്കാന്‍ പറ്റൂ എന്നതാണ് അവസ്ഥ. അപ്പോഴാണ് ഇരുട്ടടിയുമായി സര്‍ക്കാരിന്റെ വരവ്. കുപ്പിക്കെല്ലാം കാഞ്ഞവിലയാണ് . അതിനുപുറമേയാണ് 500 ഉം 1000 ഉം എടുക്കില്ലെന്ന ചങ്കുതകര്‍ക്കുന്ന മറുപടിയെത്തിയത്.
പിന്നെ കണ്ണില്‍ക്കണ്ടവരോടെല്ലാം 100 രൂപക്കും ചില്ലറക്കുമായി ഇരന്നു. എന്തുണ്ടായാലും കോരന് കുമ്പിളില്‍ത്തന്നെയെന്നു പലരും രോഷം പൂണ്ടു. ഏതുസമയത്തും നീണ്ട ക്യൂ ദൃശ്യമായിരുന്ന ജില്ലയിലെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഇന്നലെ പക്ഷേ ആളില്ലാത്ത സ്ഥിതിയായിരുന്നു.ലിറ്റര്‍, ഫുള്‍, അര ലിറ്റര്‍ തുടങ്ങിയ വലിയ അളവിലുള്ള മദ്യക്കുപ്പികള്‍ക്ക് ആവശ്യക്കാരില്ല. എന്നാല്‍ ക്വാര്‍ട്ടര്‍ കുപ്പികള്‍ വാങ്ങാന്‍ ചെറിയ തോതില്‍ ആളുകള്‍ എത്തിയിരുന്നു. ബിവറേജസ് കോര്‍പ്പറേഷന്‍ 1,000, 500 നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് അറിയിച്ചതോടെയാണ് തല്‍ക്കാലത്തേക്കെങ്കിലും മദ്യശാലകള്‍ ശൂന്യമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."