റവന്യൂ ഉദ്യേഗസ്ഥന്റെ നിലം നികത്തല്‍
പിടികൂടിമുതുകുളം: റവന്യൂ ഉദ്യേഗസ്ഥന്റെ അനധികൃത നിലം നികത്തലിനിടെ ഡ്രജ്ജിങ് മെഷീന് റവന്യൂ അധികൃതര്‍ തന്നെ പിടികൂടി. റയില്‍വേ സ്പെഷല്‍ തഹസില്‍ദാര്‍ ഉണ്ണികൃഷ്ണന് നായര്‍ ചിങ്ങോലിയിലെ വീടിന് സമീപം അടുത്തിടെ വാങ്ങിയ വയല്‍ നികത്തുന്നതിനിടെയാണ് ഡ്രജ്ജിങ് മെഷീന് പിടികൂടിയത്. വയലില്‍ നിന്നു തന്നെ മണ്ണ് ഡ്രജ്ജ് ചെയ്താണ് മറുഭാഗം നികത്തി വന്നിരുന്നത്. പരാതിയെത്തുടര്‍ന്ന് കളക്ടേറ്റില്‍ നിന്നുളള സ്പെഷല്‍ ടീമാണ് പരിശോധനക്കെത്തിയത്. കേസ് ബുക്ക് ചെയ്തശേഷം പിടിച്ചെടുത്ത മെഷീനും പൈപ്പും ഉള്‍പ്പെടെയുളള ഉപകരണങ്ങള്‍ കരീലകുളങ്ങര പോലീസിന് കൈമാറി.
സൂപ്രണ്ടുമാരായ ടി.രാധാകൃഷ്ണന്, പി.ജി.രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനാ സംഘമെത്തിയത്. കാര്‍ത്തികപ്പളളി ഡപ്യൂട്ടി തഹസില്‍ദാര്‍ ഡി.സി.ദിലീപ് കുമാര്‍, വിശ്വനാഥന് ചിങ്ങോലി വില്ലേജ് ഓഫീസര്‍ എം.ശശിധരനും എന്നിവരും പരിശോധനാസംഘത്തിനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."