മതസാഹോദര്യത്തിലൂടെ മാനവിക ഐക്യം ശക്തിപ്പെടുത്തണം: വി.എം മൂസാ മൗലവി
കായംകുളം: മതങ്ങളും മനുഷ്യരും തമ്മില്‍ പരസ്പര സാഹോദര്യം നിലനിര്‍ത്തി മാനവിക ഐക്യം ശക്തിപ്പെടുത്തണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് വി എം മൂസാ മൗലവി അഭിപ്രായപ്പെട്ടു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ
വജ്ര ജൂബിലി ജില്ലാ സമ്മേളത്തിന് സമാപനം കുറിച്ച് ഇസ്‌ലാം മാനവികതയുടെ സന്ദേശം എന്ന പ്രമേയത്തില്‍ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് ഏക സിവില്‍ കോഡ് പ്രായോഗികമല്ല.
എല്ലാ വിഭാഗം ജനങ്ങളുടേയും സൗഹാര്‍ദ്ദവും സമാധാനവും ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ നമ്മുടെ രാജ്യത്തിന് പുരോഗതി കൈവരിക്കാന്‍ കഴിയൂ. ഇത് നിലനിര്‍ത്താന്‍ ഭരണകൂടങ്ങള്‍ പ്രതിജ്ഞാ ബന്ധരാണ്.
ശരീഅത്ത് വിവാദവും ഏകസിവില്‍കോഡ് വാദവും ഉയര്‍ത്തി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കത്തെ തിരിച്ചറിഞ്ഞ് ശക്തമായി ചെറുക്കണമെന്നും മൂസാ മൗലവി പറഞ്ഞു. വി.എം.അബ്ദുള്ള മൗലവി അദ്ധ്യക്ഷത വഹിച്ചു. ഡി കെ ജെ യു സംസ്ഥാന ജനറല്‍ സെക്രട്ടറി ചേലക്കുളം കെ.എം.മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി മുഖ്യ പ്രഭാഷണം നടത്തി.
കെ.ജലാലുദ്ദീന്‍ മൗലവി, കാരാളി ഇ കെ സുലൈമാന്‍ ദാരിമി, എന്‍.കെ.അബ്ദുള്‍ മജീദ് മൗലവി നൗഷാദ് മാങ്കാംകുഴി, എ.ജെ. ഷാജഹാന്‍, അഡ്വ: യു.മുഹമ്മദ്, പ്രെഫ.കെ. അബ്ദുല്‍ റസാഖ് കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."