ട്രംപിന് കരുത്തായി മൈക്ക് പെന്‍സിന്റെ വൈസ് പ്രസിഡന്റ് പദവി
ന്യൂയോര്‍ക്ക്: ദീര്‍ഘകാലം ഇന്‍ഡ്യാന ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന മൈക് പെന്‍സാണ് വൈസ് പ്രസിഡന്റ് പദത്തിലെത്തുന്നത്. 57കാരനായ പെന്‍സ് ഇന്‍ഡ്യാന ഗവര്‍ണറാണ്. ഇവിടെ ദീര്‍ഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുണ്ട് പെന്‍സിന്. പ്രസിഡന്റിന്റെ നയങ്ങളില്‍ കാര്യമായി സഹായിക്കാന്‍ അദ്ദേഹത്തിന് സാധിക്കും.
എന്നാല്‍ ഇന്‍ഡ്യാനയ്ക്ക് പുറത്ത് പ്രവര്‍ത്തിച്ച് അദ്ദേഹത്തിന് പരിചയമില്ല എന്നാണ് പ്രധാന വിമര്‍ശനം. ഐറിഷ്-കത്തോലിക് ദമ്പതികളുടെ മകനായാണ് പെന്‍സിന്റെ ജനനം. ജോണ്‍ എഫ് കെന്നഡിയുടെ നയങ്ങളാണ് തന്നെ സ്വാധീനിച്ചിട്ടുള്ളതെന്ന് പെന്‍സ് പറഞ്ഞിട്ടുണ്ട്. ക്രിസ്തു മതത്തോടുള്ള അടുപ്പവും റൊണാള്‍ഡ് റീഗനോടുള്ള താല്‍പര്യവും പെന്‍സിനെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായി മാറ്റി.
ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കും മുന്‍പ് വലതുപക്ഷ റേഡിയോ അവതാരകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെയ്‌റന്‍ ആണ് ഭാര്യ. മൈക്കല്‍, ഷാര്‍ലെറ്റ്, ഓഡ്രി മക്കളാണ്. റിപബ്ലിക്കന്‍ പാര്‍ട്ടിയെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ സ്ഥാനാര്‍ഥിയായിരുന്നു പെന്‍സ്. അതേസമയം നിലപാടുകളുടെ കാര്യത്തില്‍ പെന്‍സും വിവാദനായകനാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിന്റെ പ്രസ്താവനകള്‍ക്കെതിരേ തുറന്നടിച്ചതും പെന്‍സിനെ പാര്‍ട്ടിയിലെ പ്രമുഖരുടെ പ്രിയങ്കരനാക്കിയിരുന്നു.
2013ലാണ് പെന്‍സ് ഇന്‍ഡ്യാനയുടെ ഗവര്‍ണറാകുന്നത്. 2001ല്‍ അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ അംഗത്വം ലഭിച്ചിട്ടുണ്ട്. റിപബ്ലിക്കന്‍ നേതൃസ്ഥാനത്തെ മൂന്നാമത്തെ ഉയര്‍ന്ന പദവിയായ റിപബ്ലിക്കന്‍ കോണ്‍ഫറന്‍സിന്റെ അധ്യക്ഷസ്ഥാനം വഹിക്കാനും പെന്‍സിന് സാധിച്ചിട്ടുണ്ട്. കടുത്ത യാഥാസ്ഥിതിക നിലപാടു പിന്തുടരുന്ന പെന്‍സ് മതസ്വാതന്ത്ര പുനരുദ്ധാരണ ബില്ലിന് അനുമതി നല്‍കിയിരുന്നു. ഇത് മൂന്നാം ലിംഗക്കാര്‍ക്കെതിരേയുള്ള വിവേചനം വര്‍ധിപ്പിക്കുമെന്ന് ആശങ്കയുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വരവ് അമേരിക്കയെ പുത്തന്‍ നയങ്ങളിലേക്കും വികസനത്തിലേക്കും നയിക്കുമെന്ന് കരുതുന്നവരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."