HOME
DETAILS

വിശാഖപട്ടണം നേവല്‍ ഡോക്‌യാര്‍ഡില്‍ 290 അപ്രന്റിസ് ഒഴിവുകള്‍

  
backup
November 09, 2016 | 7:17 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b4%be%e0%b4%96%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a3%e0%b4%82-%e0%b4%a8%e0%b5%87%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c

വിശാഖപട്ടണം നേവല്‍ ഡോക്‌യാര്‍ഡില്‍ അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 290 ഒഴിവുകളാണുള്ളത്. ഇലക്ട്രീഷ്യന്‍ (35), ഇലക്ട്രോ പ്ലെയ്റ്റര്‍ (03), ഇലക്ട്രോണിക്‌സ് മെക്കാനിക് (25), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനന്‍സ് (08), ഫിറ്റര്‍ (35), ഇന്‍സ്ട്രുമെന്റ് മെക്കാനിക് (08), മെഷിനിസ്റ്റ് (25), മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ് (06), പെയിന്റര്‍ (08), പാറ്റേണ്‍ മേക്കര്‍ (03) റഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി മെക്കാനിക് (18), വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് 18) എന്നിങ്ങനെയാണ് ഒഴിവുകള്‍. ഒരു വര്‍ഷത്തെ പരിശീലനമാണ്.

കാര്‍പെന്റര്‍ (25), ഫൗണ്ടറിമാന്‍ (03), ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍ (03), മെക്കാനിക് (ഡീസല്‍ 25), പൈപ്പ് ഫിറ്റര്‍ (16), ഷീറ്റ് മെറ്റര്‍ വര്‍ക്കര്‍ (26) എന്നീ ബ്രാഞ്ചുകളില്‍ രണ്ടു വര്‍ഷത്തെ പരിശീലനവുമാണുള്ളത്. 50 ശതമാനം മാര്‍ക്കോടെ എസ്.എസ്.സി മെട്രിക് പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ 65 ശതമാനം മാര്‍ക്കോടെ ഐ.ടി.ഐയുമാണ് യോഗ്യത.
ജനറല്‍ വിഭാഗത്തിലുള്ളവര്‍ 1996 ഏപ്രില്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനുമിടയിലും എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവര്‍ 1991 ഏപ്രില്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനുമിടയിലും ജനിച്ചവരായിരിക്കണം.

ശാരീരികക്ഷമത: ഉയരം 137 സെ.മീ, തൂക്കം കുറഞ്ഞത് 25.4 കി.ഗ്രാം.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അഭിമുഖത്തിനുശേഷം വൈദ്യപരിശോധനയുണ്ടായിരിക്കും. 2017 ഫെബ്രുവരി ഒന്നിനാണ് എഴുത്തുപരീക്ഷ. രണ്ടിനുതന്നെ ഫലം പുറത്തുവരും. ഇലക്ട്രീഷ്യന്‍, ഇലക്ട്രോ പ്ലെയ്റ്റര്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, ഐ.ടി ആന്‍ഡ് ഇ.എസ്.എം, ഇന്‍സ്ട്രുമെന്റ് മെക്കാനിക് വിഭാഗത്തില്‍ ഫെബ്രുവരി മൂന്നിനാണ് അഭിമുഖം. പെയിന്റര്‍, വെല്‍ഡര്‍, കാര്‍പെന്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ വിഭാഗത്തില്‍ നാലിനും ഫിറ്റര്‍, റഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി മെക്കാനിക്, മെക്കാനിക് (ഡീസല്‍) വിഭാഗത്തിലുള്ളവര്‍ക്ക് ആറിനുമാണ് ഇന്റര്‍വ്യൂ. മെഷിനിസ്റ്റ്, മെക്കാനിക്, പാറ്റേണ്‍ മേക്കര്‍, ഫൗണ്ട്‌റിമാന്‍, ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍, പൈപ്പ് ഫിറ്റര്‍ വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഏഴിനായിരിക്കും അഭിമുഖം.
2017 ഏപ്രില്‍ ഒന്നിന് പരിശീലനം ആരംഭിക്കും.
ംംം.ാവൃറിമെേ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തശേഷം അപേക്ഷിക്കണം. ംംം.ശിറശമിിമ്്യ.ിശര.ശി എന്ന വെബ്‌സൈറ്റില്‍നിന്ന് ഹാള്‍ടിക്കറ്റ് മാതൃക ഡൗണ്‍ലോഡ് ചെയ്തതും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും അപ്രന്റീസ് പ്രൊഫൈലും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം ഠവല ഛളളശരലൃ ശിഇവമൃഴല (for Apprentisceship), Naval Dockyard Apprentices School, VM Naval Base S.O, P.O,V-isakhapatnam 530 014, Andhra Prade-sh എന്ന വിലാസത്തില്‍ അയക്കണം.
വെബ്‌പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി: ഡിസംബര്‍ 05.
പകര്‍പ്പ് ലഭിക്കാനുള്ള അവസാന തിയതി:
ഡിസംബര്‍ 12.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ പ്രിൻസിപ്പലിന്റെ ഭീഷണിയിൽ 14-കാരൻ മൂന്നാം നിലയിൽ നിന്ന് ചാടി; 52 തവണ 'സോറി' പറഞ്ഞിട്ടും അവഗണന

crime
  •  10 days ago
No Image

കണ്ണാശുപത്രിയിലെ സ്റ്റെയർകെയ്‌സിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: 51കാരന് 12 വർഷം കഠിനതടവ്

crime
  •  10 days ago
No Image

മണ്ണാർക്കാട് സഹകരണ സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്: ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  10 days ago
No Image

ഭാര്യയെ വടികൊണ്ട് അടിച്ചു: ദേശ്യത്തിൽ ഭർത്താവിന്റെ കാറിന്റെ ചില്ലു തകർത്ത് ഭാര്യ; ഇരുവർക്കും കനത്ത പിഴ വിധിച്ച് കോടതി

uae
  •  10 days ago
No Image

കോലി-രോഹിത് സഖ്യത്തിന്റെ ഭാവി: ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ശേഷം ബിസിസിഐയുടെ പ്രത്യേക യോഗം; 2027 ലോകകപ്പ് ലക്ഷ്യം

Cricket
  •  10 days ago
No Image

വൻ ലഹരിമരുന്ന് വേട്ട; കാലിൽ കെട്ടിവെച്ച് ലഹരിക്കടത്താൻ ശ്രമിക്കവേ യുവതിയും യുവാവും പിടിയിൽ

crime
  •  10 days ago
No Image

'പാവങ്ങളുടെ സ്വര്‍ണം'; വിലകൂടിയപ്പോള്‍ ദുബൈയില്‍ 14 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും പുറത്തുവിട്ടു

uae
  •  10 days ago
No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  10 days ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  10 days ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  10 days ago