എല്‍.ഡി.എഫ് സര്‍ക്കാരിന് പൂര്‍ണ പിന്തുണ: കെ.എസ്.കെ.ടി.യു
മൂവാറ്റുപുഴ: എല്ലാ മേഖലയിലും കര്‍കശമായ നിലാപാടുകളോടെ ജനങ്ങള്‍ക്ക് വേണ്ടി നിലപാടെടുക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന് കെ.എസ്.കെ.ടി.യു പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് അഖിലേന്ത്യാ സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ഒരു അധാര്‍മികതയോടും എല്‍.ഡി.എഫ് സര്‍ക്കാര്‍ സന്ധിചെയ്യുന്നില്ല. ദുര്‍ബല വിഭാഗത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ബദല്‍ നയം രാജ്യത്ത് നടപ്പാക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. സമൂഹത്തില്‍ ഏറ്റവും അവശരായി കാണപ്പെടുന്ന കര്‍ഷക തൊഴിലാളികള്‍ ദളിതരുടെയും അവകാശ സമരങ്ങള്‍ക്ക് മുന്‍കൈയെടുത്ത് മുന്നേറാന്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനം തീരുമാനമെടുത്തതായും എ വിജയരാഘവന്‍ പറഞ്ഞു.
കെ.എസ്.കെ.ടി.യു സംസ്ഥാനസമ്മേളത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്റ് ബി രാഘവന്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി.ആര്‍ മുരളീധരന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അഖിലേന്ത്യാ പ്രസിഡന്റ് എസ് തിരുനാവക്കരശ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സുനില്‍ ചോപ്ര, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.സി ജോസഫൈന്‍, സംസ്ഥാന കമ്മിറ്റി അംഗം സി.എന്‍ മോഹനന്‍, ജില്ലാ സെക്രട്ടറി പി രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും നടന്നു. പ്രതിനിധി സമ്മേളനം ഇന്നും തുടരും. രാവിലെ 9.30ന് പൊതുചര്‍ച്ച നടക്കും. വൈകിട്ട് ആറിന് സെമിനാര്‍ നടക്കും. സമ്മേളനം വെള്ളിയാഴ്ച വൈകിട്ട് പ്രകടനം പൊതുസമ്മേളനത്തോടെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."