ഏക സിവില്‍ കോഡിനെതിരേ ഒപ്പ് ശേഖരണം ഊര്‍ജിതം
തൃശൂര്‍: ഏക സിവില്‍ കോഡ് നടപ്പിലാക്കാനുളള നീക്കം കേന്ദ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാവിശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, നിയമ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പിക്കുന്ന ഭീമ ഹരജിയിലേക്ക് പൊതുജനങ്ങളില്‍ നിന്നുളള ഒപ്പുശേഖരണം ഊര്‍ജ്ജിതമായി. ആരാധനാലയങ്ങള്‍, പൊതുഇടങ്ങള്‍ കേന്ദ്രീകരിച്ചും വീടുകള്‍ തോറും സന്ദര്‍ശനം നടത്തിയുമാണ് സ്ത്രീകള്‍ ഉള്‍പടെയുളളവരില്‍ നിന്ന് ഒപ്പു ശേഖരിക്കുന്നത്.
വിവിധ മഹല്ല് കമ്മിറ്റികളും എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റികളുമാണ് ഒപ്പുശേഖരണത്തിന് നേതൃത്വം നല്‍കുന്നത്. തുടര്‍ന്നുളള ദിവസങ്ങളിലും ഒപ്പുശേഖരണം ഊര്‍ജിതമാക്കണമെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് എസ്.എം.കെ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ഒപ്പു ശേഖരിച്ച ഫോമുകള്‍ അതാത് മഹല്ല് കമ്മിറ്റികള്‍ക്കും ശാഖാ കമ്മിറ്റികളും സ്‌കാന്‍ ചെയ്ത് രാഷ്ട്രപതി (ലെര്യ.ുൃലശെറലി@േൃയ.ിശര.ശി) ദേശീയ നിയമ കമ്മീഷന്‍ (ഹരശറഹമ@ിശര.ശി) തുടങ്ങിയവയുടെ മെയില്‍ ഐഡിയിലേക്ക് അയച്ചതിന് ശേഷം നിവേദനങ്ങള്‍ തൃശൂര്‍ എം.ഐ.സിയില്‍ ഏല്‍പിക്കണം.
ആഭരണം കളഞ്ഞു കിട്ടി
ചാവക്കാട്: മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് സ്വര്‍ണ്ണാഭരണം കളഞ്ഞു കിട്ടിയിട്ടുണ്ട്. ഉടമ തെളിവു സഹിതം വന്ന് ആഭരണം കൈപ്പറ്റണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."