അപകട പരമ്പര; ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം
എടവണ്ണപ്പാറ: തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്ത കോഴിക്കോട് നിലമ്പൂര്‍ സംസ്ഥാനപാതയിലെ വെട്ടുപാറ ജുമാമസ്ജിദിനു സമീപം റോഡരികില്‍ സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. പോസ്റ്റുകള്‍ നീക്കണമെന്ന ആവശ്യമുന്നയിച്ചു നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് വാസ്‌കോ ക്ലബ് വെട്ടുപാറയുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബിക്ക് നിവേദനം നല്‍കി.
എതിര്‍ ദിശയില്‍ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്തവിധമുള്ള വളവുള്ള സ്ഥലമാണിത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ ടിപ്പര്‍ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു. മാസങ്ങള്‍ക്കു മുന്‍പു ബൈക്ക് ബസിലിടിച്ച് അച്ഛനും മകനും ജീവന്‍ നഷ്ട്ടപ്പെട്ടു. ഇതിനു പുറമേ അപകടങ്ങളിലായി നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
തുടരെ അപകടങ്ങളുണ്ടായിട്ടും അപകട മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളൊന്നും അധികാരികള്‍ സ്ഥാപിച്ചിട്ടില്ല .കഴിഞ്ഞ ദിവസം വാസ്‌കോയുടെ നേതൃത്വത്തില്‍ മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
ബാലസൗഹൃദ പഞ്ചായത്തായി മങ്കടയും
മങ്കട: ബാലസൗഹൃദ പ്രാദേശിക ഭരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിന്റെ ഭാഗമായി കിലയില്‍ യൂനിസെഫിന്റെ സഹായത്തോടെ പ്രവര്‍ത്തിച്ചുവരുന്ന ചൈല്‍ഡ് റിസര്‍ച്ച് സെന്റര്‍ ബാല സൗഹൃദ തദ്ദേശ ഭരണ സ്ഥാപനങ്ങളായി ജില്ലയിലെ പത്തു പഞ്ചായത്തുകളില്‍ മങ്കടയെയും തെരഞ്ഞെടുത്തു.
പഞ്ചായത്തില്‍ ബാല സൗഹൃദ പഞ്ചായത്ത്, കുട്ടികളുടെ അതിജീവനാവകാശം, കുട്ടികളുടെ വികസനാവകാശം, കുട്ടികളുടെ സംരക്ഷണാവകാശം, കുട്ടികളുടെ പങ്കാളിത്ത അവകാശം എന്നീ വിഷയങ്ങള്‍ കിലയുടെ മലപ്പുറം ജില്ലാ കോഡിനേറ്റര്‍ അബ്ദുല്ലക്കുട്ടി, സോഷ്യല്‍ വര്‍ക്കര്‍ ഫൈസല്‍, കിലയുടെ ഫാക്കല്‍റ്റി റഷീദ് എന്നിവര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ രമണി, വൈസ് പ്രസിഡന്റ് പി.കെ അബ്ബാസലി, കെ. ശശി കുമാര്‍, എ. ജാസ്മിന്‍, റസിയ, അംഗങ്ങളായ മാമ്പറ്റ ഉണ്ണി, കുട്ടാനു, യു.പി നൗഷാദ്, വാപ്പു, മന്‍സൂര്‍ മാസ്റ്റര്‍, പി. ഹസ്‌ന, ഷംലീന ജാസ്മിന്‍, സുബൈദ, യു.പി സക്കീന പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."