HOME
DETAILS
MAL
തിരുപ്പതിയില്‍ നിന്നുള്ള രാമാനുജ രഥഘോഷയാത്ര ഇന്ന് ഗുരുവായൂരില്‍
backup
May 18 2016 | 03:05 AM
ഗുരുവായൂര്‍: തിരുമല - തിരുപ്പതി ദേവസ്ഥാനം രാമാനുജയന്തി ജന്മസഹസ്രാബ്ദിയോടനുബന്ധിച്ച് തിരുപ്പതിയില്‍ നിന്നും പുറപ്പെടുന്ന രാമാനുജ രഥഘോഷയാത്ര ഇന്ന് ഗുരുവായൂരില്‍ എത്തിച്ചേരും. ഗുരുവായൂര്‍ ബ്രാഹ്മണസമൂഹം തെക്കെ മഠം ഹാളിലാണ് ഘോഷയാത്ര എത്തിച്ചേരുക. തുടര്‍ന്ന് വൈകിട്ട് 6.30ന് തിരുപ്പതിയില്‍ നടന്നുവരുന്ന കല്യാണോത്സവം ഈ വേദിയില്‍ വെച്ച് നടത്തപ്പെടും. തിരുപ്പതി ഭഗവാനെ തിരുമലയില്‍ പോയി ദര്‍ശനപുണ്യം നടത്തുവാന്‍ കഴിയാത്ത ഭക്തര്‍ക്ക് ഇവിടെ ഈ ദര്‍ശനപുണ്യം നേടാവുന്നതാണെന്ന് ഓര്‍ഗനൈസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."