വോഡഫോണ്‍ 4ജി സേവനങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നു
കൊച്ചി: വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി ഒന്‍പതു സര്‍ക്കിളുകളില്‍ വിജയകരമായി അവതരിപ്പിച്ചതിനു പിന്നാലെ എട്ടു പുതിയ സര്‍ക്കിളുകളിലായി 2400 പട്ടണങ്ങളില്‍ കൂടി അവതരിപ്പിക്കും. 2017 മാര്‍ച്ചോടുകൂടി ഈ 2400 പട്ടണങ്ങളിലും ലോകത്തിലെ ഏറ്റവും വിപുലമായ 4ജി ശൃംഖല ലഭ്യമാക്കുമെന്ന് വോഡഫോണ്‍ ഇന്ത്യ പ്രഖ്യാപിച്ചു.
അസ്സം-നോര്‍ത്ത് ഈസ്റ്റ്, മഹാരാഷ്ട്രാ-ഗോവ, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്, തമിഴ്നാട്, യു.പി.(വെസ്റ്റ്) എന്നീ സര്ക്കിളുകളിലാവും ഉടന്‍ ഈ സേവനം ലഭ്യമാക്കുക. മുംബൈ, ഡെല്‍ഹി-എന്‍.സി.ആര്, കൊല്‍ക്കൊത്ത, കര്‍ണാടക, കേരളം, ഹരിയാന, ഗുജറാത്ത്, യു.പി. (ഈസ്റ്റ്), പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ വോഡഫോണ്‍ 4ജി സേവനങ്ങള്‍ ലഭ്യമാണ്.
ഉപഭോക്താക്കള്‍ക്ക് ലോകോത്തര ഡാറ്റാ ഉപയോഗം സാധ്യമാക്കും വിധം തങ്ങളുടെ 4ജി സേവനം സുപ്രധാന സര്‍ക്കിളുകളിലേക്കു കൂടി വ്യാപിപ്പിക്കാനാണു ശ്രമിക്കുന്നതെന്ന് പുതിയ ഘട്ടം 4ജി സേവനങ്ങള്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ചു സംസാരിക്കവെ വോഡഫോണ്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സുനില്‍ സൂദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."