HOME
DETAILS
MAL
ഏക സിവില്‍കോഡ് വാദം സംഘ്പരിവാറിന്റെ ഭിന്നിപ്പിക്കല്‍ തന്ത്രമെന്ന്
backup
November 10 2016 | 18:11 PM
തൊടുപുഴ: ഏക സിവില്‍ കോഡ് വാദം സംഘ്പരിവാറിന്റെ ഭിന്നിപ്പിക്കല്‍ തന്ത്രത്തിന്റെ ഭാഗമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍. ഏക സിവില്‍ കോഡ് അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ട ഒരു സാഹചര്യവും രാജ്യത്തില്ല.
കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ വെങ്ങല്ലൂരില്‍ ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനത്തിന്റെ പ്രഖ്യാപന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെ വിഷമങ്ങള്‍ പ്രശ്നമാക്കാത്ത സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നത്.
ദാരിദ്ര്യവും തൊഴിലില്ലായ്മയും ചര്‍ച്ച പോലുമാകുന്നില്ല. മാധ്യമ സ്വാതന്ത്ര്യവും വെല്ലുവിളി നേരിടുകയാണ്. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് കെ.എ. യൂസുഫ് ഉമരി അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."