കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയം: കെ.ഡി.എം.എഫ്
കൊല്ലം: രാജ്യവ്യാപകമായി ദലിതര്‍ക്കും ആദിവാസികള്‍ക്കുമെതിരേയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടത്തുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അറുതി വരുത്തുന്നതില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണെന്ന് കേരള ദലിത് മഹിളാ ഫെഡറേഷന്‍ (കെ.ഡി.എം.എഫ്) സംസ്ഥാന നേതൃസമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
പീഡനത്തിനിരയാകുന്നവരെ പരസ്യമായി വിചാരണ ചെയ്യുന്ന ചില പൊലിസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയനേതാക്കളുടെയും നിലപാട് അധികാരകേന്ദ്രങ്ങള്‍ ഗൗരവമായി കാണുന്നില്ല. അട്ടപ്പാടിയില്‍ യു.ഡി.എഫ് ഭരണകാലത്ത് നടന്ന ആദിവാസി ശിശുമരണം എല്‍.ഡി.എഫ് വന്നപ്പോഴും തുടരുകയാണ്. കെ.ഡി.എം.എഫ് സംസ്ഥാന സമ്മേളനം ഡിസംബര്‍ 10, 11 തിയതികളില്‍ പാലക്കാട്ട് നടത്തും. നേതൃസമ്മേളനം കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ ഉദ്ഘാടനം ചെയ്തു.
കെ.ഡി.എം.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ രാധ അധ്യക്ഷയായി. ടി.പി ഭാസ്‌കരന്‍, എസ്.പി മഞ്ജു, സരസ്വതി തോന്നയ്ക്കല്‍, വി.എം ലീല, ഉഷാ പി. മാത്യു, പി.പി കമല, കെ.എം ഉഷാകുമാരി, ഇ.കെ കമലം, മിനി ലക്ഷ്മണന്‍, എം.ആര്‍ വത്സലകുമാരി, ശ്രീലതാ ഷാജി, ഇ.പി കാര്‍ത്ത്യായനി, വി.സി മാളു, ജയശ്രീ പയ്യനാട്, പി.ജി പ്രകാശ്, എം. ബിനാന്‍സ്, കെ. മദനന്‍, ബോബന്‍ ജി. നാഥ്, കെ. ഭരതന്‍, പി.ടി ജനാര്‍ദ്ദനന്‍, എ.കെ വേലായുധന്‍, ശൂരനാട് അജി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."