റിസല്‍ട്ട് വരും മുമ്പേ മണ്ഡലത്തില്‍ സജീവമായി കുട്ടിക്ക
പാവറട്ടി: വോട്ടിന്റെ ആരവങ്ങളെല്ലാം കഴിഞ്ഞ് പ്രവര്‍ത്തകരെല്ലാം വിശ്രമത്തിലായപ്പോഴും മണലൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഒ.അബ്ദുറഹ്മാന്കുട്ടിയെന്ന പ്രവര്‍ത്തകരുടെ കുട്ടിക്ക മണ്ഡലത്തില്‍ സജീവമാകുന്നു. രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായ വെങ്കിടങ് അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന കോന്നോടത്ത് ചക്കപ്പന്റെ മകന് കുഞ്ഞടിമുവിന്റെ വീടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി സന്ദര്‍ശിച്ചത്. വീടിന്റെ തൂണ്, മുറ്റത്തുള്ള തെങ്ങ്, അഞ്ച് ഫാന്‍, വൈദ്യുതി മീറ്റര്‍, വാട്ടര്‍ടാങ്കിനോട് ചേര്‍ന്നുള്ള പൈപ്പുകള്‍ തുടങ്ങി ഈ പരിസരത്തുള്ള വസ്തുക്കളാണ് ഇടിമിന്നലില്‍ നശിച്ചത്. വീട്ടുകാരുമായി നാശനഷ്ടങ്ങളെ കുറിച്ച് ചേദിച്ചറിഞ്ഞ ശേഷം വെങ്കിടങ്ങില്‍ മരണപ്പെട്ട അമ്പലത്ത് വീട്ടില്‍ കുഞ്ഞിഭാവുവിന്റെ ഭാര്യ ആയിശയുടെ വീട്ടിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം മറ്റ് സ്ഥലങ്ങളിലെ സന്ദര്നങ്ങള്ക്കായി പോയത്. വാര്‍ഡ് മെമ്പര്‍ ഗ്രേസി ജേയ്ക്കബ്, കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് എം.പി ഖാലിദ് എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."