HOME
DETAILS
MAL
ജനമൈത്രി പൊലിസ് ജനാധിപത്യത്തെ ശക്തിപ്പെടുത്തും: ഡോ. ബി സന്ധ്യ
backup
November 10 2016 | 18:11 PM
പാലാ: ജനമൈത്രി പൊലിസ് സംവിധാനം നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഡോ. ബി. സന്ധ്യ.
പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തപ്പെട്ട 'സമൂഹ്യ സുരക്ഷിതത്വവും പൊലിസും' എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ക്രമസമാധാന പാലനത്തോടൊപ്പം പൗര ജനങ്ങളുടെ സാമൂഹ്യ പുരോഗതി ത്വരിതപ്പെടുത്തുക എന്ന ദൗത്യം കൂടി ഏറ്റെടുക്കുവാന്‍ പൊലിസ് സേന സന്നദ്ധമാകണമെന്ന് എ.ഡി.ജി.പി പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് വെട്ടിക്കന്‍ അധ്യക്ഷനായിരുന്നു. സമ്മേളനത്തില്‍ പ്രൊഫ. ജോര്‍ജ്ജ് ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."