'സി.പി.ഐ സാധാരണക്കാര്‍ക്കൊപ്പം നിന്ന പാര്‍ട്ടി'
വൈക്കം: ആഗോളീകരണത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളില്‍ സാധാരണക്കാര്‍ക്ക് ഒപ്പം നിന്ന പാര്‍ട്ടിയാണു സി.പി.ഐ എന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
സാമ്പത്തിക സാമൂഹ്യപ്രശ്‌നങ്ങളിലും അഴിമതിക്കെതിരെയും പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ ജനങ്ങളില്‍ മതിപ്പുളവാക്കിയിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു. വൈക്കം മണ്ഡലം ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്യുക്കുകയായിരുന്നു അദ്ദേഹം.
യു.പി.എ, യു.ഡി.എഫ് ഗവണ്‍മെന്റുകളുടെ അഴിമതിക്കെതിരെ എല്‍.ഡി.എഫ് സ്വീകരിച്ച ശക്തമായ നിലപാടുകളാണ് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിന് അടിത്തറ പാകിയത്.
ജനങ്ങള്‍ മുന്നണിയില്‍ അര്‍പ്പിച്ച വിശ്വാസം പൂര്‍ണ്ണമായും നിറവേറ്റുന്ന തരത്തിലാണു ഗവണ്‍മെന്റ് മുന്നോട്ട് കുതിക്കുന്നത്. 2013-ല്‍ കേന്ദ്രഗവണ്‍മെന്റ് പാസാക്കിയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാതെ അതിനുമേല്‍ അടയിരുന്നവരാണ് അഞ്ചുമാസം മാത്രം പ്രായമായ എല്‍.ഡി.എഫ് ഗവണ്‍മെന്റിനെതിരെ സമരം ചെയ്യുന്നതെന്ന് കാനം പറഞ്ഞു.
സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ അജിത്ത് അധ്യക്ഷത വഹിച്ചു.
സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, ടി.എന്‍ രമേശന്‍, പി സുഗതന്‍, കെ.ഡി വിശ്വനാഥന്‍, എം.ഡി ബാബുരാജ് എന്നിവര്‍ സംസാരിച്ചു. വൈക്കം മണ്ഡലത്തിലെ പാര്‍ട്ടി അംഗങ്ങളുടെ പ്രവര്‍ത്തന ഫണ്ട് വിഹിതവും കാനം രാജേന്ദ്രന്‍ യോഗത്തില്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."