HOME
DETAILS
MAL
വെള്ളൂര്‍ ന്യൂസ്്പ്രിന്റ് ഫാക്ടറിയുടെ ഓഹരി വില്‍പനയില്‍ പ്രതിഷേധം
backup
November 10 2016 | 18:11 PM
വൈക്കം: വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ 100 ഗതമാനവും ഷെയറുകളും വില്‍ക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് പ്രതിഷേധാര്‍ഹമെന്ന് സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റി അറിയിച്ചു.
1975-ല്‍ അച്യൂതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് തദ്ദേശീയരില്‍ നിന്നും ഏറ്റെടുത്ത 687 ഏക്കര്‍ സ്ഥലത്ത് നിര്‍മാണം ആരംഭിച്ച് 1982-ല്‍ പത്രകടലാസ് നിര്‍മിച്ചു തുടങ്ങിയ കമ്പനി വലിയ ലാഭത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു.
ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറി പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുന്നതിനാവശ്യമായ പ്രക്ഷോഭസമരങ്ങള്‍ അതിവേഗം ആരംഭിക്കുമെന്ന് സി.പി.ഐ വൈക്കം മണ്ഡലം കമ്മറ്റി സെക്രട്ടറി കെ.ഡി വിശ്വനാഥന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."