സഹോദരന്‍ കനിവേകി; രമേശിനു കിട്ടി പുതുജീവന്‍
കാക്കനാട്: ഇരു വൃക്കകളും തകരാറിലായതിനേ തുടര്‍ന്ന് കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയ ഇടുക്കി സ്വദേശി രമേശിന് ഇനി പുതുജീവന്‍.
സാമ്പത്തിക പരാധീനതകള്‍ക്ക് നടുവില്‍ ജീവിതം കൈവിട്ടുപോയെന്ന് കരുതിയ രമേശിനും കുടുംബത്തിനും ഇനി ആശ്വാസത്തിന്റെ നാളുകള്‍. ഒരു വര്‍ഷം മുമ്പാണ് ഇടുക്കി രാജാക്കാട് കാളാശേരിയില്‍ രമേശ്(47) പൈല്‍സ് രോഗത്തെ തുടര്‍ന്ന് പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സ തേടിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് രമേശിന്റെ ഇരുവൃക്കകളും തകരാറിലാണെന്ന വിവരം അറിയുന്നത്. പത്തുമാസത്തോളം ഡയാലിസിസിന് വിധേയനായ അദ്ദേഹത്തിന് അവസാനം വൃക്കമാറ്റി വെക്കാതെ ജീവിതം മുന്നോട്ടുപോകാത്ത അവസ്ഥയായി.
ഇരട്ടസഹോദരന്‍ സുരേഷ് വൃക്ക നല്‍കാന്‍ തയാറായെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കുടുംബത്തെ വലച്ചു. പല ആശുപത്രികളിലും വൃക്ക മാറ്റിവക്കുന്നതിനായി സമീപിച്ചെങ്കിലും അമിത സാമ്പത്തികച്ചിലവ് മൂലം ശസ്ത്രക്രിയ നീണ്ടു.
തുടര്‍ന്നാണ് സണ്‍റൈസ് ആശുപത്രിയില്‍ ചികത്സ തേടിയത്. നെഫ്‌റോളജിസ്റ്റ് ഡോ. പ്രഭു രഞ്ജിത്തിന്റെ നിര്‍ദേശാനുസരണം വൃക്ക മാറ്റിവെക്കലിന് രമേശ് സന്നദ്ധനായി. രമേശിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കിയ സണ്‍റൈസ് ആശുപത്രി അധികൃതര്‍ മറ്റ് ആശുപത്രികളേക്കാള്‍ കുറഞ്ഞ നിരക്കില്‍ ശസ്ത്രക്രിയ ചെയ്ത് കൊടുക്കാന്‍ തയാറാവുകയായിരുന്നു.
ചെയര്‍മാന്‍ ഹഫീസ് റഹ്മാനും മാനേജിങ് ഡയറക്ടര്‍ പര്‍വിന്‍ ഹഫീസും ഇവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി. ആശുപത്രിയിലെ യൂറോളജിസ്റ്റുകളായ ഡോ. വിനോദ് പി എബ്രഹാം, ഡോ. കമലേഷ് കുമാര്‍, അനസ്ത്തിസ്റ്റ് ഡോ.ഷാജി എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി. നെഫ്രോളജി വിഭാഗത്തിലെ ഡോ. പ്രഭു രഞ്ജിത്, ഡോ.ബിബിന്‍ ജോണി, ഇന്റന്‍സീവ് കെയര്‍ സ്്‌പെഷലിസ്റ്റ് ഡോ. ജിതിന്‍ എന്നിവര്‍ ശസ്ത്രക്രിയക്കു ശേഷമുള്ള ചികിത്സാ നടപടികള്‍ സ്വീകരിച്ചു.
ഭാര്യ സോഫിയും പ്രസ്ടു വിദ്യാര്‍ഥിയായ മകളും അടങ്ങുന്നതാണ് രമേശിന്റെ കുടുംബം. ഏക മകന്‍ ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. കൂലിപ്പണിക്കാരനായ രമേശ് അസുഖ ബാധിതനായതോടെ കുടുംബത്തിന്റെ ഏക വരുമാനവും നിലച്ചു.
തുടര്‍ന്ന് നല്ലവരായ ബന്ധുക്കളുടേയും നാട്ടുകാരുടേയും സഹായത്താലാണ് ജീവിതച്ചെലവുകളും ആശുപത്രി ചെലവുകളും മുന്നോട്ടു പോകുന്നത്. ഫോണ്‍: 8113030169
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."