HOME
DETAILS

അരൂര്‍-അരൂക്കുറ്റി റോഡ് തകര്‍ച്ച; ബഹുജനമാര്‍ച്ച് നടത്തി

  
backup
November 10 2016 | 19:11 PM

%e0%b4%85%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d


അരൂര്‍:അരൂക്കുറ്റി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജനമാര്‍ച്ച് നടത്തി. മാര്‍ച്ച് കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹന്നാന്‍ ഉദ്ഘാടനം ചെയ്തു.
അരൂര്‍ ക്ഷേത്രം കവലയില്‍ നടന്ന യോഗത്തില്‍ അരൂക്കുറ്റി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.കെ.കുഞ്ഞപ്പന്‍ അദ്യക്ഷനായിരുന്നു.അരൂക്കുറ്റി കൊമ്പനാമുറിയില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്.അരൂര്‍-അരൂക്കുറ്റി റോഡ് അടിയന്തിരമായി പുനര്‍നിര്‍മ്മിക്കുക,അരൂര്‍ ക്ഷേത്രം കവല മുതല്‍ വടുതല ജംഗ്ഷന്‍ വരെ സ്ഥലം എടുത്ത് റോഡ് വീതികൂട്ടുക,എം.എല്‍.എ യുടെ വികസന വിരുദ്ധ സമീപനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.
അരൂര്‍-അരൂക്കുറ്റി റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ഇടാനായി ആദ്യം റോഡിന്റെ വശങ്ങള്‍ കുഴിക്കുകയും അത് പിന്നീട് ഉണ്ടായ കനത്ത മഴയത്ത് തോടായി മാറുകയുമാണ് ചെയ്തത്. റോഡ് നിര്‍മ്മാണത്തിനായി ഫണ്ട് പാസ്സാക്കിയിട്ടുണ്ടെങ്കിലും അദ്യ സമയത്ത് ഉണ്ടായ മഴ ടാറിംഗ് ജോലി മുടങ്ങാന്‍ കാരണമായി.
പിന്നീട് കെ.എസ്.ഇ.ബി, ബി എസ്.എന്‍.എല്‍ തുടങ്ങിയ ഡാപ്പാര്‍ട്ട്‌മെന്റുകളള്‍ കേബിള്‍ ജോലിക്കായി പണി വീണ്ടും മുടങ്ങി. ഫലത്തില്‍ പ്രദേശവാസികള്‍ പൊടിമൂലവും വാഹനങ്ങള്‍ക്ക് സുഗമല്ലാത്ത റോഡും ദുരിതങ്ങള്‍ സമ്മാനിക്കാന്‍ തുടങ്ങി. ഇടുങ്ങിയ റോഡിലൂടെയുള്ള സഞ്ചാരം പലപ്പോഴും ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നുണ്ട്. അരൂര്‍ മുതല്‍ ചേര്‍ത്തല വരെ പ്രവര്‍ത്തിക്കുന്ന നിരവധി സമുദ്രോല്‍പന്ന ശാലകളിലേക്കുള്ള കണ്ടെയ്‌നറുകള്‍ക്കുള്ള യാത്രയും ദുസഹമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  13 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  13 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  13 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ കുരുക്കി ഗുകേഷ്

Others
  •  13 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  13 days ago
No Image

'ദ ഹിന്ദു' പത്രത്തിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി

Kerala
  •  13 days ago
No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  13 days ago
No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  13 days ago
No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  13 days ago