HOME
DETAILS

രോഹിത് ശർമക്ക് പിന്നാലെ മുംബൈക്കായി രഞ്ജിയിൽ കളിക്കാൻ സന്നദ്ധത അറിയിച്ച് മറ്റൊരു ഇന്ത്യൻ താരവും

  
January 14, 2025 | 4:03 PM

Another Indian Star Follows Rohit Sharmas Footsteps to Play for Mumbai in Ranji Trophy

മുംബൈ: ക്യാപ്റ്റൻ രോഹിത് ശര്‍മക്ക് പിന്നാലെ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് ഓപ്പണര്‍ യശസ്വി ജയ്സ്വാൾ. രഞ്ജി ട്രോഫിയില്‍ മുംബൈക്കായി കളിക്കാന്‍ സന്നദ്ധനാണെന്നും ടീമിലേക്ക് പരിഗണിക്കണമെന്നും ജയ്സ്വാൾ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു. 23ന് ജമ്മു കശ്മീരിനെതിരെ നടക്കുന്ന മത്സരത്തിലാകും ജയ്സ്വാൾ മുംബൈക്കായി കളിക്കുക.

ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് മുംബൈ ടീമിനും ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്കുമൊപ്പം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മ മുക്കാല്‍ മണിക്കൂറോളം ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. 2016ലാണ് അവസാനമായി രോഹിത് രഞ്ജി ട്രോഫി കളിച്ചത്.

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മൂന്ന് മത്സരങ്ങളിലെ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്നായി ആകെ 31 റണ്‍സ് മാത്രമായിരുന്നു രോഹിതിന്റെ സമ്പാദ്യം. അതേസമയം, അഞ്ച് മത്സരങ്ങളില്‍ 448 റണ്‍സടിച്ച ജയ്സ്വാള്‍ ആയിരുന്നു പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്കോറർ.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോച്ച് ഗൗതം ഗംഭീര്‍ ഇന്ത്യൻ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയാറാവണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ, ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ താരങ്ങള്‍ക്ക് ബിസിസിഐയും നിര്‍ദേശം നല്‍കിയിരുന്നു. പഞ്ചാബിനായി രഞ്ജിയില്‍ കളിക്കാന്‍ ശുഭ്മാന്‍ ഗില്ലും സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം, ഡല്‍ഹിക്കായി കളിക്കുമോ എന്ന കാര്യത്തില്‍ വിരാട് കോലിയും റിഷഭ് പന്തും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

In a significant development, another prominent Indian cricketer has expressed willingness to play for Mumbai in the Ranji Trophy, following in the footsteps of Rohit Sharma.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമ്മുൽ ഹൗൾ ഇന്റർചേഞ്ച് എക്സിറ്റ് ജനുവരി 2 വരെ താൽക്കാലികമായി അടക്കും

qatar
  •  6 days ago
No Image

എസ്.ഐ.ആർ ; നാല് ഇലക്ടറൽ റോൾ ഒബ്‌സർവർമാരെ നിയോഗിച്ചു

Kerala
  •  6 days ago
No Image

നൈജീരിയയിൽ പ്രാർത്ഥനയ്ക്കിടെ മസ്ജിദിൽ സ്ഫോടനം; 7 മരണം, നിരവധി പേർക്ക് പരിക്ക്

International
  •  7 days ago
No Image

ട്രംപ് യുവതിയെ ബലാത്സംഗം ചെയ്തെന്ന് വെളിപ്പെടുത്തൽ; കുരുക്കായി വീണ്ടും എപ്സ്‌റ്റൈൻ രേഖ

crime
  •  7 days ago
No Image

എം.ടി മാഞ്ഞുപോയിട്ട് ഒരാണ്ട്

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു പകരം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്; നിയമ പിൻബലമുള്ള ആധികാരിക രേഖ

Kerala
  •  7 days ago
No Image

ഷാര്‍ജ ഡെസേര്‍ട്ട് പൊലിസ് പാര്‍ക്കില്‍ വാരാന്ത്യങ്ങളില്‍ പ്രവേശന നിയന്ത്രണം

uae
  •  7 days ago
No Image

മോസ്കോയിൽ വീണ്ടും സ്ഫോടനം: രണ്ട് ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

"അവളെ ക്രിമിനലായി കാണുന്നത് ലജ്ജാകരം"; ഇതാണോ നീതി?': ഉന്നാവ് കേസിൽ ബിജെപി നേതാവിന് ജാമ്യം ലഭിച്ചതിനെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

National
  •  7 days ago
No Image

ആരവല്ലി സംരക്ഷണം പ്രഹസനമാകുന്നു: ഖനന മാഫിയയെ സഹായിക്കാൻ കേന്ദ്രം 'ഉയരപരിധി' നിശ്ചയിച്ചതായി ആക്ഷേപം

National
  •  7 days ago